പിഎം കിസാൻ യോജനയുടെ 17-ആം ഗഡു അനുവദിച്ച് പ്രധാനമന്ത്രി. രാജ്യത്തുടനീളമുള്ള എട്ട് കോടിയിലധികം കർഷകർക്ക് 20,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ 9.3 കോടി കർഷകർക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും.
എന്താണ് പ്രധാനമന്ത്രി കിസാൻ യോജന?
ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) പദ്ധതികളിൽ ഒന്നാണിത്. രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമകൾക്കും കർഷക കുടുംബങ്ങൾക്കും വരുമാന പിന്തുണ നൽകാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. 2018 ഡിസംബർ ഒന്ന് മുതലാണ് പദ്ധതി ആരംഭിച്ചത്.
പ്രതിവർഷം 6,000 രൂപയാണ് കർഷകർക്ക് ലഭിക്കുക. മൂന്ന് മാസ ഗഡുക്കളായി 2,000 രൂപ വീതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തും.
പിഎം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടിക എങ്ങനെ പരിശോധിക്കാം?
ഘട്ടം 1: പ്രധാനമന്ത്രി കിസാൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക – https://pmkisan.gov.in.
ഘട്ടം 2: ഹോംപേജിൽ ലഭ്യമായ ‘ഫാർമേഴ്സ് കോർണർ’ എന്ന ഓപ്ഷൻ കണ്ടെത്തുക.
സ്റ്റെപ്പ് 3: ഫാർമേഴ്‌സ് കോർണർ വിഭാഗത്തിനുള്ളിൽ, ഗുണഭോക്താക്കളുടെ ലിസ്റ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ നിന്ന് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നിവ തിരഞ്ഞെടുക്കുക.
ഘട്ടം 5: ‘Get Report’ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: ഗുണഭോക്താക്കളുടെ പൂർണ്ണമായ ലിസ്റ്റ് ദൃശ്യമാകും, അതിൽ നിങ്ങളുടെ പേര് പരിശോധിക്കാം.
Discussion about this post