തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റിൽ 14 ഇനങ്ങൾ. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പായസത്തിന് രുചിയേകാൻ 50 ഗ്രാം കശുവണ്ടിയും ഉണ്ടാകും. ഓണക്കിറ്റുകളുടെ വിതരണം സെപ്റ്റംബർ ആദ്യവാരം മുതൽ നടക്കും.
എഎവൈ റേഷൻ കാർഡ് ഉടമകളായിരിക്കും കിറ്റിന് അർഹർ. ഇതിന് പുറമേ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിത മേഖലയിലെ എല്ലാ കാർഡുടമകൾക്കും ഇത്തവണ ഓണക്കിറ്റ് ലഭ്യമാക്കും. ആകെ 5,99,000 കിറ്റുകളാണ് തയാറാകുന്നത്.
ഓണച്ചന്തകൾ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. സെപ്റ്റംബർ6മുതൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബർ10 മുതൽ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈകോ ഓണം ഫെയറുകൾ സംഘടിപ്പിക്കും. കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികൾ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഫെയറുകളിൽ ഒരുക്കും. 1,500 ചന്തകളാണ് കൺസ്യൂമർ ഫെഡ് നടത്തുക.
ഓണക്കിറ്റിലെ സാധനങ്ങളും അളവും ജിഎസ്ടി ഉൾപ്പടെയുള്ള വിലയും
1. ശബരി തേയില 100 ഗ്രാം-28 രൂപ
2.ചെറുപയർ പരിപ്പ് 250 ഗ്രാം-35 രൂപ
3. മിൽമ സേമിയ പായസം മിക്സ് 250 ഗ്രാം-56 രൂപ
4. മിൽമ നെയ്യ് 50 മില്ലി ലിറ്റർ- 41 രൂപ
5. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം- 50 രൂപ
6. ശബരി വെളിച്ചെണ്ണ 500 മില്ലി ലിറ്റർ- 90 രൂപ
7. ശബരി സാമ്പാർ പൊടി 100 ഗ്രാം- 41 രൂപ
8. ശബരി മുളകുപ്പൊടി 100 ഗ്രാം- 24 രൂപ
9. ശബരി മഞ്ഞൾപ്പൊടി 100 ഗ്രാം- 24 രൂപ
10. ശബരി മല്ലിപ്പൊടി 100 ഗ്രാം- 17 രൂപ
11. ചെറുപയർ 500 ഗ്രാം- 68 രൂപ
12. തുവരപ്പരിപ്പ് 250 ഗ്രാം – 49 രൂപ
13. പൊടിയുപ്പ് ഒരു കിലോ ഗ്രാം- 13.50 രൂപ
14. തുണി സഞ്ചി ഒന്ന്- 16 രൂപ
14 items in state government’s free onam kit
Discussion about this post