ഒറ്റ ദിവസം കൊണ്ട് 11 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് റെക്കോർഡിട്ട് ഇൻഡോർ. അമ്മയുടെ പേരിൽ ഒരു വൃക്ഷത്തെ പദ്ധതിയായ ‘ഏക് പേട് മാ കി നാമം’ ക്യാമ്പെയ്ൻ പ്രകാരമാണ് വൃക്ഷത്തൈ നട്ടത്. നേരത്തെ ഒരു ദിവസം
9.26 ലക്ഷം വൃക്ഷത്തൈകൾ നട്ട് അസം റെക്കോർഡിട്ടിരുന്നു. ഇതിനെയാണ് ഇൻഡോർ പിന്നിട്ടത്.
പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ക്യാമ്പെയ്നാണ് ഏക് പേട് മാ കി നാം. മാതാവിൻ്റെ സ്മരാണാർത്ഥം ഭൂമിക്കായി ഒരു വൃക്ഷത്തൈ നടുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇൻഡോറിൽ 55 ലക്ഷം തൈകൾ നടും. മധ്യപ്രദേശിൽ 5.5 കോടി ഉൾപ്പടെ രാജ്യമൊട്ടാകെ 140 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം.
11 Lakh Saplings Planted in Indore Sets World Record
Discussion about this post