ഗാര്ഡന് മോടി കൂട്ടാന്‍ ചിലവു കുറഞ്ഞതും മനോഹരമായതുമായ റീസൈക്കിള്‍ഡ് മെറ്റീരിയലുകള്‍ ഉപയോഗിക്കാം. ചില പൊടിക്കൈകള്‍ ചെയ്താല്‍ അതിമനോഹരമാക്കാവുന്നതാണ് നമ്മള്‍ ഉപേക്ഷിക്കാമെന്ന് കരുതുന്ന പല സാധനങ്ങളും. ഗൂഗിളിലോ യൂട്യൂബിലോ സെര്‍ച്ച് ചെയ്താല്‍ അതെങ്ങനെ റീസൈക്കിള്‍ ചെയ്ത് മനോഹരമാക്കാമെന്നുള്ള ആശയങ്ങള്‍ ധാരാളം ലഭിക്കുകയും ചെയ്യും. വീട്ടിലെന്തെങ്കിലും മരപ്പണിയൊക്കെ കഴിഞ്ഞിരിക്കുന്ന സമയമാണെങ്കില്‍ മരക്കഷ്ണങ്ങള്‍ ധാരാളം ലഭിക്കും. അങ്ങനെ വേസ്റ്റ് വരുന്ന മരക്കഷ്ണങ്ങള്‍ ഉപയോഗിച്ച് നമുക്ക് ചെയ്യാന്‍ കഴിയുന്ന ചില ഗാര്‍ഡന്‍ ടിപ്പുകള്‍ നോക്കാം.
നടപ്പാതയൊരുക്കാം
ആവശ്യത്തിന് വലിപ്പമുള്ള ഗാര്‍ഡനൊക്കെയാണെങ്കില്‍ നല്ലൊരു സ്ഥലത്ത് ചെറിയൊരു നടപ്പാതയൊരുക്കാവുന്നതാണ്. അതിനായി മരത്തടികള്‍ ഉപയോഗപ്പെടുത്താം. കാഴ്ചയിലും മനോഹാരിത നല്‍കും. മണ്ണുള്ള ഭാഗത്ത് ഉപയോഗിച്ചാല്‍ കാലില്‍ ചെളിപറ്റാതിരിക്കാനും ഉപകരിക്കും.
ഗാര്‍ഡന്‍ ബെഞ്ച്
മരത്തടി ഉപയോഗിച്ചുള്ള ഫര്‍ണീച്ചറുകള്‍ ഗാര്‍ഡനിലുണ്ടാകുന്നത് കൂടുതല്‍ ആകര്‍ഷണീയമാക്കും. അല്‍പ്പനേരം ഗാര്‍ഡനില്‍ വിശ്രമിക്കാന്‍ ഒരു ഇരിപ്പിടം നല്ലതാണല്ലോ. അങ്ങനെയൊരു ഇരിപ്പിടത്തിനായി മരത്തടികള്‍ ഉപയോഗപ്പെടുത്താം. സ്വന്തമായി ഐഡിയയുണ്ടെങ്കില്‍ സ്വയം ചെയ്യാവുന്നതാണ്. അതല്ലെങ്കില്‍ മറ്റാരുടെയെങ്കിലും സഹായം സ്വീകരിക്കാം.
ഊഞ്ഞാല്‍
നല്ലൊരു ഗാര്‍ഡന്‍, പൂക്കളും ചെടികളും കണ്ട് കാറ്റേറ്റ് ഇരിക്കാന്‍ നല്ലൊരു ഊഞ്ഞാല്‍ കൂടിയുണ്ടെങ്കില്‍ പിന്നെന്ത് വേണം. അല്ലേ? അപ്പോള്‍ പിന്നെ മരത്തടി ഉപയോഗിച്ചൊരു ഊഞ്ഞാലും നിര്‍മ്മിക്കാം.
റെയ്‌സ്ഡ് ഗാര്‍ഡന്‍ ബെഡ്
മരക്കഷ്ണങ്ങള്‍ ഉപയോഗിച്ച് വ്യത്യസ്ത ചെടികള്‍ വെച്ചുപിടിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ ഗാര്‍ഡന്‍ ബെഡ് നിര്‍മ്മിക്കാം.അതായത് മരക്കഷ്ണങ്ങള്‍ ചതുരത്തില്‍ ചേര്‍ത്തുവെച്ച് അതില്‍ മണ്ണ് നിറച്ച് ചെടികള്‍ നടാവുന്നതാണ്. 6 മുതല്‍ 12 ഇഞ്ച് വലിപ്പത്തിലാണ് റെയ്‌സ്ഡ് ബെഡുകള്‍ നിര്‍മ്മിക്കുന്നത്.
വാള്‍ പ്ലാന്റര്‍
വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളും മരക്കഷ്ണങ്ങള്‍ ഉപയോഗിച്ചുണ്ടാക്കാം.മരക്കഷ്ണങ്ങള്‍ നല്ല നിറമൊക്കെ കൊടുത്ത് വാള്‍ പ്ലാന്ററായും ഫിക്‌സ് ചെയ്യാവുന്നതാണ്. മരക്കഷ്ണങ്ങള്‍ ചേര്‍ത്തുവെച്ച് അതില്‍ മണ്ണ് നിറച്ച് ഇഷ്ടമുള്ള ചെടികള്‍ നടാവുന്നതാണ്.
പ്ലാന്റര്‍ ബോക്‌സ്
ചെടികള്‍ നടാന്‍ നല്ലൊരു പ്ലാന്റര്‍ ബോക്‌സ് മരത്തടികള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാം. പൂച്ചെടികളോ, പടര്‍ന്നുപിടിക്കുന്ന ചെടികളോ ഇതില്‍ നട്ടുപിടിപ്പിച്ചാല്‍ കൂടുതല്‍ ഭംഗിയാകും.
Discussion about this post