ലക്നൗ: വരുന്ന നാല് വർഷത്തിനുള്ളിൽ കാർഷിക കയറ്റുമതി വരുമാനം 50,000 കോടി രൂപയിലെത്തിക്കാൻ പദ്ധതിയിട്ട് ഉത്തർപ്രദേശ്. ഈ ലക്ഷ്യം കൈവരിക്കാനായി സർക്കാർ ക്ലസ്റ്ററുകൾ ആസൂത്രണം ചെയ്യുന്നു.
ഹോർട്ടികൾച്ചറൽ കയറ്റുമതിയുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനായി കേന്ദ്രത്തിൻ്റെ 1,800 കോടി രൂപയുടെ ‘ക്ലീൻ പ്ലാൻ്റ് പ്രോഗ്രാം’ പ്രയോജനപ്പെടുത്തും. ഗ്രേഡിംഗ്, പാക്കിംഗ്, ബ്രാൻഡിംഗ്, കോമൺ ഫെസിലിറ്റി സെൻ്ററുകൾ (സിഎഫ്‌സികൾ) വഴി വിപണനം നടത്തുന്നതിന് വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്‌ട് (ഒഡിഒപി) പദ്ധതി വിപുലീകരിക്കും. ചരക്കുകൾ കൊണ്ടുപോകുന്ന ഉൾനാടൻ ജലപാത അയോദ്ധ്യയിലേക്ക് നീട്ടാനും തീരുമാനമായി. വരാനിരിക്കുന്ന ജെവാർ അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാനത്തിൻ്റെ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള കാർഷിക കയറ്റുമതി വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ലക്നൗവിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലുമായി ദശേരി, ചൗൻസ മാമ്പഴങ്ങൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് 4,000 തോട്ടക്കാർക്ക് പ്രയോജനം ചെയ്യുന്നതായും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സബ്‌ട്രോപ്പിക്കൽ ഹോർട്ടികൾച്ചർ (സിഷ്) ഡയറക്ടർ ടി ദാമോദരൻ പറഞ്ഞു. 4,000 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ ലോകബാങ്കും സംസ്ഥാന സർക്കാരും സഹകരിച്ച് ഉത്തർപ്രദേശ് അഗ്രികൾച്ചർ ഗ്രോത്ത് ആൻഡ് റൂറൽ എൻ്റർപ്രൈസസ് ഇക്കോസിസ്റ്റം സ്ട്രെങ്തനിംഗിൻ്റെ ഭാഗമാണ് ഈ സംരംഭം. കഴിഞ്ഞ വർഷം 5 ടൺ ദശേരി മാമ്പഴങ്ങളാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്.
നിലവിൽ സംസ്ഥാനത്തിൻ്റെ വാർഷിക കാർഷിക കയറ്റുമതി ഏകദേശം 20,000 കോടി രൂപയാണ്. മാമ്പഴം, ബസ്മതി ഇതര അരി, നെല്ലിക്ക, വാഴപ്പഴം എന്നിവയാണ് പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 കയറ്റുമതി അധിഷ്ഠിത ഹോർട്ടികൾച്ചർ ക്ലസ്റ്ററുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തർ പ്രദേശ് സർക്കാരിന്റെ നിർണായക നീക്കം.
Uttar Pradesh government is targeting farm exports of Rs 50,000 crore in the next three-four years with export-oriented agricultural and horticultural clusters
Discussion about this post