ചുറ്റും ശുദ്ധവായുവാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമായിരുന്ന ഭൂമി നക്ഷ്ടപെട്ട പ്രൗഢിയൊക്കെ തിരിച്ചു പിടിക്കുന്ന കാഴ്ചയാണ് കാണുന്നത്. കോടികൾ ചിലവാക്കി നടപ്പിലാക്കിയ പദ്ധതികൾക്ക് കഴിയാത്ത ഗംഗാ ശുചീകരണം പോലെയുള്ളവ ഒറ്റയടിക്ക് പ്രകൃതി ചെയ്യുന്ന കാഴ്ച.
ഭൂമിയിലെ വിഭവങ്ങളുടെ ഉപഭോഗം കുറയ്ക്കുക, കൈവശം ഉള്ള വസ്തുക്കൾ പുരുപയോഗം നടത്തുക എന്നതാണ് നിലവിലെ സാഹചര്യത്തിൽ ഏറ്റവും മികച്ച മാർഗം. അതായത് ഉപയോഗിച്ച വസ്തുക്കൾ വീണ്ടും ഉപയോഗിക്കുകയോ, പുനരുദ്‌പാദനം നടത്തുകയോ ചെയ്യുന്നത് പരിസ്ഥിതിക്ക് ഗുണം ചെയ്യും.
പേപ്പർ റീസൈക്കിൾ ചെയ്ത് എടുക്കുന്നത് വഴി വനനശീകരണം കുറയ്ക്കാൻ കഴിയുന്നു. പുതിയ വ്യാവസായിക സാമഗ്രികൾ പുനരുദ്പ്പാദിപ്പിക്കുന്നത് ഊർജ സംരക്ഷണത്തിനുള്ള മാർഗമാണ്.പഴയ ബിൽഡിങ്ങുകളുടെ വേസ്റ്റ് പുനരുപയോഗിക്കുന്നത് കൊണ്ട് നേട്ടത്തിന് കാരണമാകുന്നു. ചിലവ് കുറഞ്ഞ രീതിയിൽ പുതിയ കെട്ടിടങ്ങൾ ഒരുക്കാൻ സാധിക്കുന്നതിനോപ്പം പരിസ്ഥിതി മലിനീകരണവും ഒഴിവാക്കാൻ കഴിയും.
വരും തലമുറയുടെ നിലനിൽപ്പിന് സുസ്ഥിര വികസനം ആവശ്യമാണ്. റീസൈക്കിളിങ്ങ് വഴി സുസ്ഥിരമായ ഉല്പാദനവും ഉപഭോഗവും ഉറപ്പാക്കാൻ സാധിക്കുന്നു.
ജൂൺ 5 പരിസ്ഥിതി ദിനമാണിന്ന്. ‘ ‘ജൈവവൈവിധ്യത്തെ കൊണ്ടാടുക’ എന്നതാണ് ഇത്തവണത്തെ പ്രമേയം.
ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയം.
മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങൾ അടങ്ങിയതാണ് ഭൂമിയിലെ ആവാസ വ്യവസ്ഥ. അതിനാൽ തന്നെ മനുഷ്യന് ഒറ്റയ്ക്ക് ഭൂമിയിൽ നിലനിൽക്കാൻ കഴിയില്ല.
ചെറുതും വലുതുമായ ജീവന്റെ നിലനിൽപ്പിന് ജൈവവൈവിധ്യം അത്യാവശ്യ ഘടകമാണ്.
കൂടാതെ ഭൂമിയിലെ ഓരോ ജിവിയും മറ്റ് ജിവികളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഭക്ഷ്യശ്യംഖല പരിശോധിച്ചാൽ മനസ്സിലാകുന്നതുമാണ്.
അതിനാൽ ഭൂമിയിലെ വിഭവങ്ങൾ നശിപ്പിക്കാതെ, പുനരുദ്പ്പാദനം നടത്തേണ്ടത് മനുഷ്യന്റെ നിലനിൽപ്പിനു അത്യാന്താപേക്ഷിതമാണ്. ഇനി മുതൽ ഉപയോഗ ശൂന്യമായ വസ്തുക്കൾ വലിച്ചെറിയാതെ റീസൈക്കിൾ ചെയ്ത് ഉപയോഗമുള്ളതാക്കാൻ ശ്രമിക്കുക. ജൈവ സമ്പത്ത് സംരക്ഷിക്കാൻ ശ്രമിക്കുക
ഇൗ പരിസ്ഥിതി ദിനത്തിൽ ഒന്നിച്ച് നമ്മുടെ ഭൂമിക്കായി കൈ കോർക്കാം.
Discussion about this post