രാജ്യത്തെ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ സ്ഥലങ്ങളുടെ പട്ടികയിൽ പാലക്കാട് ഉൾപ്പെട്ടു. പാലക്കാട് ശരാശരി താപനില 41 ഡിഗ്രി സെൽഷ്യസിനും മുകളിലാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് ഗുജറാത്തിലും പശ്ചിമബംഗാളിലും ആണ്. തുടർച്ചയായി നാലു ദിവസത്തിനു ശേഷം പാലക്കാട് ഇന്നലെ സാങ്കേതികമായി ഉഷ്ണ തരംഗം സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗികമായി രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് ഈ വർഷം രേഖപ്പെടുത്തിയത് പശ്ചിമ ബംഗാളിലെ കലെകുണ്ഡയിലാണ്.
ചൂട് കൂടിയത് മാത്രമല്ല മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് വേനൽ മഴ ലഭിച്ചതും ഈ വർഷമാണ്. കേരളത്തിൽ വടക്കൻ ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ 10% പോലും ഈ വർഷത്തിൽ ലഭ്യമായിട്ടില്ല. ചൂട് അസഹനീയം ആയതുകൊണ്ട് നിരവധി ആരോഗ്യപ്രശ്നങ്ങളും ജനങ്ങളിൽ ഉണ്ടാകുന്നുണ്ട്. ഇതിനൊപ്പം പലയിടങ്ങളിലും കിണറുകളും കുഴൽ കിണറുകളും വറ്റി തുടങ്ങിയിരിക്കുന്നു. പലയിടങ്ങളിലും കൃഷിയും മഴ കുറവുമൂലം നഷ്ടത്തിൽ ആയിരിക്കുന്നു.
Discussion about this post