സ്‌പൈഡര്‍ പ്ലാന്റ്
ഏറ്റവും എളുപ്പത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ഇന്‍ഡോര്‍ പ്ലാന്റാണ് സ്‌പൈഡര്‍ പ്ലാന്റ്. ഹാംഗിങ് ആയോ ബാസ്‌ക്കറ്റിലോ പോട്ടിലോ ട്രെയിലിംഗ് പ്ലാന്റായോ ഇത് വളര്‍ത്താം. കുറഞ്ഞ വെളിച്ചത്തില്‍ (കൃത്രിമ വെളിച്ചത്തില്‍ വരെ) സ്‌പൈഡര്‍ പ്ലാന്റ് വളരും. മണ്ണ് വരണ്ടുപോകാതെ ദിവസവും നനച്ചുകൊടുക്കാന്‍ ശ്രദ്ധിക്കണം.
ടാങ്കിള്‍ഡ് ഹാർട്ട് വൈൻ
സ്വീഡിഷ് ഐവി ,പില്ലോ പ്ലാന്റ് എന്നീ പേരുകളിലും അറിയപ്പെടുന്ന ചെടിയാണിത്. ഹാങ്ങിങ് പോട്ടുകളിൽ നന്നായി വളർരാന്‍ സാധിക്കുന്ന ചെടിയാണിത്. അധികം വെള്ളമോ, സൂര്യ പ്രകാശമോ ,പരിപാലനമോ ആവശ്യമില്ലാതെ എളുപ്പത്തിൽ വളർത്തി എടുക്കാൻ സാധിക്കും. പെട്ടെന്ന് വളരും. അധികം വെയിലേറ്റാലും നനവ് കൂടിയാലും ഇതിന്റെ ഇലകളില്‍ മഞ്ഞനിറം വരും, ഇല പൊഴിയാനും കാരണമാകും. തണ്ടുകളിൽ നിന്ന് എളുപ്പത്തിൽ തൈകൾ വളർത്തി എടുക്കാം .
സ്ട്രിംഗ് ഓഫ് പേൾ
ഹാങ്ങിങ് പോട്ടുകളിൽ നന്നായി വളർത്താൻ സാധിക്കുന്ന ചെടിയാണിത്. മുത്തുകൾ പോലെ ഉള്ള ഇലകളാണ് ഇതിന്റെ ഭംഗി കൂട്ടുന്നത് . ചെടി നട്ട ശേഷം വളർച്ച നിരീക്ഷിക്കണം. നന്നായി വളര്‍ന്നു തുടങ്ങിയ ശേഷം ഹാങ്ങിങ് ചെയ്തു ഇടാം. പതുക്കെ വളരുന്ന ചെടിയാണിത്. അധികം സൂര്യ പ്രകാശം ആവശ്യമില്ല. വെള്ളത്തിന്റെ അളവ് കൃത്യമായി ശ്രദ്ധിക്കണം. അധികം കുറവോ കൂടുതലോ ആയ വെള്ളത്തിന്റെ അളവ് ദോഷം ചെയ്യും. തണ്ടിൽ നിന്ന് ഉള്ള കട്ടിങ് ഉപയോഗിച്ചു പുതിയ തൈകൾ വളർത്തി എടുക്കാം .
സ്ട്രിംഗ് ഓഫ് ഹാർട്ട്
ഹൃദയത്തിന്റെ രൂപത്തിൽ ഉള്ള ഇലകളാണ് ഈ ചെടിക്കു ഇങ്ങനെ ഒരു പേര് ലഭിക്കാൻ കാരണം. റോസറി വൈൻ ,ചെയിൻ ഓഫ് ഹേർട്സ് ,ചൈനീസ് ലാന്റേൺ തുടങ്ങിയ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു.അധികം സൂര്യ പ്രകാശം ആവശ്യമില്ല .പുതിയ തൈകൾ വളർത്തി എടുക്കാൻ കുറച്ചു സമയം എടുക്കും .അധികം ജലാംശം ഇല്ലാത്ത മണ്ണാണ് നല്ലത് .ജലസേചനത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.
മണിപ്ലാന്റ്
ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വസിച്ച് മണിപ്ലാന്റ് വെക്കുന്നവരായിരുന്നു ഒരു കാലത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അതിനുപരി മണിപ്ലാന്റിന്റെ ആകര്‍ഷകത്വവും പരിപാലിക്കാന്‍ എളുപ്പമാണെന്നതുമാണ് ഇന്‍ഡോര്‍ ഗാര്‍ഡനുകളില്‍ ഒരു പ്രധാന സ്ഥാനം അലങ്കരിക്കാന്‍ മണിപ്ലാന്റുകളെ തെരഞ്ഞെടുക്കുന്നത്.
മണിപ്ലാന്റുകള്‍ അകത്തും പുറത്തും ഒരു പോലെ വളര്‍ത്താം. ഇന്‍ഡോര്‍ ഗാര്‍ഡന്‍ ഒരുക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ആദ്യം വെച്ചുപിടിപ്പിക്കാവുന്ന ചെടി മണിപ്ലാന്റാണ്. ഒരു ഇലയോട് കൂടിയ തണ്ട് മതി മണിപ്ലാന്റ് തഴച്ചുവളരാന്‍. മണ്ണിലും വെള്ളത്തിലും ഒരു പോലെ വളരും.
പോത്തോസ് എന്നാണ് ഇംഗ്ലീഷുകാര്‍ മണിപ്ലാന്റിനെ വിളിക്കുന്നത്. വ്യത്യസ്ത തരം മണിപ്ലാന്റുകള്‍ ലഭ്യമാണ്. ഗോള്‍ഡന്‍ മണിപ്ലാന്റ്, മാര്‍ബിള്‍ ക്വീന്‍, ജേഡ് മണിപ്ലാന്റ്, സില്‍വര്‍, നിയോണ്‍, പേള്‍ ആന്റ് ജേഡ് അങ്ങനെ നീളുന്നു മണിപ്ലാന്റ് പട്ടിക.
Discussion about this post