കൃഷി ആവശ്യങ്ങൾക്കായി കർഷകർക്കും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും (FPO) സബ്സിഡി നിരക്കിൽ ഡ്രോണുകൾ ലഭ്യമാക്കുന്നു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻറെ റിമോട്ട് പൈലറ്റ് ലൈസൻസ് കരസ്ഥമായിരിക്കണം എന്ന നിബന്ധന പാലിച്ചിരിക്കണം. കൃഷിവകുപ്പുമായി ബന്ധപ്പെട്ട അപേക്ഷകർ ലൈസൻസും പരിശീലനവും പൂർത്തിയാക്കേണ്ടതാണ്. വ്യക്തിഗത കർഷകർക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ കാർഷിക യന്ത്രവൽക്കരണ (SMAM)പദ്ധതി പ്രകാരം സബ്സിഡി നിരക്കിൽ ഡ്രോണുകൾ ലഭ്യമാകും.
40 മുതൽ 50 ശതമാനം വരെയാണ് സബ്സിഡി നിരക്ക്. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്ക് ഡ്രോണുകൾ വാങ്ങുന്നതിനായി അതാത് ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർക്ക് നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിച്ചിരിക്കണം. ഓർഗനൈസേഷനുകൾക്ക് ഡ്രോണുകൾ ലഭ്യമാകുന്ന സബ്സിഡി നിരക്ക് 75% ആയിരിക്കും.
സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊഡ്യൂസറിൽ (SOP)പറയുന്ന മരുന്നുകൾ മാത്രമാണ് തളിക്കുവാൻ അനുവാദം ഉള്ളൂ. ഡ്രോണുകൾ ലഭ്യമാകുന്നതിനായി http://agrimachinery.nic.in എന്ന വെബ്സൈറ്റിൽ കർഷകർ രജിസ്ട്രേഷൻ നടത്തണം.
Discussion about this post