സാധുവായ ലൈസൻസുള്ള മത്സ്യബന്ധന യാനങ്ങൾക്ക് മാത്രമേ ഒക്ടോബർ മാസം മുതൽ സബ്‌സിഡി മണ്ണെണ്ണ അനുവദിക്കുകയുള്ളൂവെന്ന് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു.
മത്സ്യത്തൊഴിലാളികൾ യാനങ്ങളുടെ ഫിഷിങ് ലൈസൻസ് രേഖകളുടെ പകർപ്പ്, മണ്ണെണ്ണ ബങ്കുകളിൽ ഹാജരാക്കണം. ലൈസൻസ് സാധുത കാലഹരണപ്പെടുന്നതിന് ഒരു മാസം മുൻപ് തന്നെ അതതു മത്സ്യഭവനുമായി ബന്ധപ്പെട്ട് ലൈസൻസ് പുതുക്കണം.
ലൈസൻസ് ഇല്ലാത്ത മത്സ്യബന്ധന യാനങ്ങൾക്ക് അവ പുതുക്കുന്നതിനുള്ള ക്രമീകരണങ്ങൾ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Content summery : The Assistant Director of Vizhinjam Fisheries Station informed that subsidized kerosene will be allowed only to fishing vessels with valid licenses from the month of October.
Discussion about this post