സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഗ്രാമപഞ്ചായത്ത ജൈവ വൈവിധ്യ പരിപാലന സമിതിയായി തൃശൂർ ശാന്തിപുരം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ പരിപാലന സമിതിയെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
കോഴിക്കോട്, ചാലയം, കടലുണ്ടി ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി രണ്ടാം സ്ഥാനം നേടി. അരലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരം കിളിമാനൂർ മടവൂർ ജിഎൽപി സ്കൂൾ 25,000 രൂപയും പ്രശസ്തിപത്രവും കരസ്ഥമാക്കി. കോളേജ് തലത്തിൽ ഇടുക്കിയിലെ കാന്തല്ലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പുരസ്കാരത്തിൻ അർഹമായി. കാഷ ലക്ഷം രൂപയും പ്രശ്സ്തിപത്രവുമാണ് പുരസ്കാരം. ആലപ്പുഴ ഹരിപ്പാട് ടികെ മാധവ മെമ്മോറിയൽ കോളേജും കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി കോളേജും പ്രത്യേക പരാമർശത്തിന് അർഹരായി.
ജൈവ വൈവിധ്യ പരിപാലന സമിതി സർക്കാർ സ്ഥാപനമായി തിരുവനന്തപുരം ജില്ലയിലെ കാര്യവട്ടം കേരള സർവകലാശാല, കണ്ണൂർ സർവകലാശാല, താവക്കര, സിവിൽ സ്റ്റേഷൻ എന്നിവർ അർഹരായി. 12,500 രൂപ വീതവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. സ്വകാര്യ സ്ഥാപനങ്ങളുടെ ഇനത്തിൽ കാര്യവട്ടത്തെ ടെക്നോ പാർക്ക് ക്യാമ്പസിലെ ടാറ്റ കൺസൾട്ടൻസി സർവീസസിൻ്റെ ഒന്നും രണ്ടും യൂണിറ്റുകളെ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
കൊച്ചി വടകോട് പൊന്നംകുടം കാവാണ് കാവ് സംരക്ഷണത്തിൽ പുരസ്കാരം നേടിയത്. അരലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും. ആലപ്പുഴ കായംകുളം സ്വദേശി എച്ച്. അബ്ദുൾ ലത്തീഫാണ് ഹരിതവ്യക്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. അരലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. കാസർകോട് ജില്ലയിലെ കാറഡുക്ക സ്വദേശി സത്യനാരായണ ബെലേരിയും കണ്ണൂർ തില്ലങ്കേരി സ്വദേശി എൻ. ഷിംജിത്തും സസ്യജാലം കർഷകൻ. അരലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. പത്തനംതിട്ട റാന്നി സ്വദേശി റെജി ജോസഫ് പ്രത്യേക പരാമർശത്തിമ് അർഹനായി.
തിരുവനന്തപുരം വിതുര സ്വദേശി എ. പരപ്പി, വടനാട് കണിയാമ്പറ്റ സ്വദേശി കെ. ജയശ്രീ എന്നിവരും പുരസ്കാരത്തിന് അർഹരായി. കാൽ ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരമായി ലഭിക്കുക. പത്തനംതിട്ട പുള്ളോട് വി.ആർ അജയകുമാർ, ചൂരൽമതിൽ സ്വദേശി കെ.വി ജിജേഷ് എന്നിവർ (ജന്തു/പക്ഷി) വിഭാഗത്തിൽ അവാർഡിന് അർഹനായി. അച്ചടിമാദ്ധ്യമത്തിനുള്ള പുരസ്കാരം ദി ഹിന്ദുവിലെ നവമി സുധീഷിനാണ്. കാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും.
State Biodiversity Board awards announced
Discussion about this post