കൊച്ചി: കത്തിക്കയറി മത്തി വില. 400 രൂപയാണ് ഈ ആഴ്ചത്തെ വില. കൊച്ചി വൈപ്പിൻ ഹാർബറിൽ ചെറിയ അയല -280, വലിയ അയല -400, മത്തി -(പൊന്നാനി -350), മത്തി (തമിഴ്നാട് -290,300) എന്നിങ്ങനെയാണ് വില. ഒരുമാസത്തിനിടെ കിലോയിൽ 150 രൂപയുടെ വരെ വർധനയാണ് മീൻ വിലയിലുണ്ടായത്.
ട്രോളിങ് നിരോധനവും കാലാവസ്ഥ വ്യതിയാനവുമാണ് വില വർധനവിന് പിന്നിൽ. മീനുകളുടെ ലഭ്യതക്കുറവ് ഏറെക്കാലമായി കേരളത്തിലെ തീരക്കടലിൽ സംഭവിക്കുന്നുണ്ട്. 2012ൽ ആകെ 8.32 ലക്ഷം ടൺ മത്സ്യമാണ് കേരളത്തിൽ ലഭിച്ചത്. ഇതിൽ 3.92 ലക്ഷം ടൺ മാത്രമായിരുന്നു ലഭിച്ച മത്തി.
Discussion about this post