വേനൽക്കാലത്ത് വാഴ തടങ്ങളിൽ ചാണകം, കമ്പോസ്റ്റ്,കരിയില എന്നിവ പരമാവധി നിക്ഷേപിച്ച് ജലാഗീരണശേഷി വർദ്ധിപ്പിക്കണം. കരിയില, ഓല മറ്റു ജൈവവിശിഷ്ടങ്ങൾ എന്നിവ കൊണ്ട് തടത്തിൽ പുതയീടണം മൂന്നു ദിവസത്തിലൊരിക്കൽ ജലസേചന നടത്തുകയാണ് നല്ലത്. കണിക ജലസേചന രീതിയിൽ 12 ലിറ്റർ ഒരു ദിവസം വാഴയൊന്നിന് അവലംബിക്കുക. വരൾച്ച പ്രതിരോധിക്കാൻ വാഴയിലകളിൽ സൾഫേറ്റ് പൊട്ടാഷ് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് രണ്ടാഴ്ച ഇടവേളകളിൽ തളിച്ചു കൊടുക്കാവുന്നതാണ്.
വേനൽക്കാലത്ത് വാഴയിലയിൽ മണ്ഡരിയുടെയും ആക്രമണത്തിന് സാധ്യതയുണ്ട്.ഇതിൻറെ നിയന്ത്രണത്തിനായി ഇലയുടെ അടിവശത്ത് വീഴത്തക്ക രീതിയിൽ ഹോർട്ടികൾച്ചറൽ മിനറൽ ഓയിൽ 25 മില്ലി മീറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കളിക്കാം വെജിറ്റബിൾ സൾഫർ 2ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും ഫലപ്രദണ്. സാലിസിലിക് ആസിഡ് 140 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലെന്നതോതിൽ കലക്കി 250 മില്ലി ലിറ്റർ ഒരു ചെടിക്ക് എന്നതോതിൽ ചെടിയിൽ തളിക്കുന്നത് വരൾച്ചയെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
Discussion about this post