പച്ചക്കറികള്‍ നന്നായി വളരാന്‍ ജൈവവളം ഉപയോഗിക്കേണ്ടതുണ്ട്. വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു ജൈവവളത്തെ കുറിച്ച് അറിയാം. മോരും തേങ്ങാപ്പാലുമാണ് ഇതിനാവശ്യമായ പ്രധാന ചേരുവകള്‍.
മോരും തേങ്ങാപ്പാലും അഞ്ച് ലിറ്റര്‍ വീതം ഒരു മണ്‍കലത്തില്‍ എടുത്ത് ചാണക കൂനക്കുള്ളില്‍ ശ്രദ്ധേയോടെ വെക്കുക. ഇത് ഒരാഴ്ച വെക്കുക. ചാണക കൂനയ്ക്കുള്ളിലെ ചൂട് പുളിക്കല്‍ പ്രക്രിയ ത്വരിതപ്പെടുത്തും.
ഒരാഴ്ചയ്ക്ക് ശേഷം മിശ്രിതം ഉപയോഗിക്കാം. ഈ ലായനി 10 ശതമാനം വീര്യത്തില്‍ നേര്‍പ്പിച്ച് 15 ദിവസത്തിലൊരിക്കലോ ഒരു മാസം കൂടുമ്പോഴോ ഇലകളില്‍ തളിക്കാം. ചെടികള്‍ തഴച്ചു വളരുക മാത്രമല്ല നല്ല വിളവും ലഭിക്കും.
Discussion about this post