കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുളള ഇ-പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചര്‍ മാനേജ്മെന്റ് എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കേണ്ടതാണ്. www.celkau.in എന്ന വെബ്സൈറ്റിലെ ഓണലൈന് കോഴ്സ് എന്ന ലിങ്കില്‍ രജിസ്ട്രേഷന് ഫോറം സമര്‍പ്പിക്കാവുന്നതാണ്. രജിസ്റ്റര്‍
ചെയ്യേണ്ട അവസാന തീയതി ഏപ്രില്‍ മാസം 11. കൂടുതല്‍ വിവരങ്ങള്‍ക്ക്
9567190858, 7356161599 എന്നീ നമ്പരുകളിലോ [email protected]
എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Discussion about this post