സവാളയുടെ വരവ് കുറഞ്ഞതോടെ വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ കിലോഗ്രാമിന് 20-22 രൂപ വരെയുണ്ടായിരുന്ന സവാളയുടെ വില 40 രൂപ വരെയായി. എ.പി.എം.സി ചന്തകളില്‍ സവാളയുടെ വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
സവാള കൂടുതലും ദക്ഷിണ സംസ്ഥാനങ്ങളിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും പോകുന്നത് കൊണ്ടാണ് സംസ്ഥാനത്തെ ചന്തകളിലേക്ക് സവാള വരവ് കുറഞ്ഞത്. കാലവര്‍ഷം കൂടി കനക്കുന്നതോടെ വരവ് വീണ്ടും കുറയാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.
കേന്ദ്ര സര്‍ക്കാര്‍ സവാള കയറ്റുമതി നിരോധിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിഷേധത്തിലായിരുന്നു. പിന്നീട് കയറ്റുമതി നിരോധനം പിന്‍വലിച്ചെങ്കിലും നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഇതും സവാള കയറ്റുമതിയെ ബാധിച്ചു. കയറ്റുമതിക്കുള്ള കുറഞ്ഞ വില കേന്ദ്രം പ്രഖ്യാപിച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഇതിനിടെയിലാണ് സവാള വില കൂടിയത്.
Discussion about this post