ആഭ്യന്തര വിപണിയിൽ റബർ റെക്കോർഡ് വിലയിൽ. കിലോയ്ക്ക് 210 രൂപയും കടന്നു. ഏറെ കാലത്തിന് ശേഷമാണ് റബർ വില ഇത്രയധികം ഉയരുന്നത്.
ഉയർന്ന വിലയിൽ ടയർ കമ്പനികൾ ഷീറ്റ് വാങ്ങിയെങ്കിലും ഇടനിലക്കാരുടെ ചൂഷണത്തിൽ ചെറുകിട കർഷകർക്ക് ഉയർന്ന വിലയുടെ പ്രയോജനം ലഭിച്ചില്ല. കർഷകർക്ക് വ്യാപാരികൾ 203 രൂപ മാത്രമാണ് നൽകുന്നത്. ലാറ്റക്സ് വില 230 രൂപയിലെത്തി റെക്കോർഡിട്ടു.
എന്നാൽ രാജ്യന്തര വിപണിയിൽ റബർ വിലയിൽ കാര്യമായ ഉയർച്ചയില്ല. രാജ്യന്തര വിപണിയിൽ ബാങ്കോക്ക് വില 164 വരെ ഇടിഞ്ഞ ശേഷം 177-ലേക്ക് ഉയർന്നിരുന്നു. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ 33 രൂപയുടെ വ്യത്യാസമാണുള്ളത്.
Latex price hit a record of Rs.230 in the domestic market
Discussion about this post