വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുവാനും പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുവാനും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നിരവധി പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. കൃഷി വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതികൾ ആണ് താഴെ നൽകുന്നത്.
മഴമറ കൃഷി
വർഷം മുഴുവൻ തുടർച്ചയായി പച്ചക്കറി കൃഷി ചെയ്യുവാൻ സഹായിക്കുന്ന രീതിയാണ് മഴമറ. അംഗീകൃത നിരക്കിൽ 100 m2 ന് 50000 രൂപ സബ്സിഡി നിരക്കിൽ മഴമറ നിർമ്മിക്കുവാൻ പച്ചക്കറി വികസന പദ്ധതിയിൽ അവസരം ഉണ്ട്. ഇതിൻറെ വിശദവിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
ക്ലസ്റ്റർ കൃഷി
ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിഭവൻ ഒട്ടേറെ നൂതന പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. മൂന്നു മുതൽ അഞ്ചു ഹെക്ടർ വരെ വിസ്തൃതിയുള്ള ക്ലസ്റ്ററുകൾക്കാണ് കൃഷിഭവൻ വഴി ധനസഹായം ലഭ്യമാകുന്നത്. ഇതിൽ വനിതകൾ,യുവാക്കൾ,വിദ്യാർത്ഥികൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവരുടെ ക്ലസ്റ്ററുകൾക്ക് മുൻഗണന നൽകുന്നുണ്ട്.
വീട്ടുവളപ്പിലെ പച്ചക്കറി കൃഷി
വിഷരഹിതമായ പച്ചക്കറികൾ എല്ലാ സീസണിലും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ വീട്ടുവളപ്പിൽ പച്ചക്കറി കൃഷിക്ക് ഒട്ടേറെ ധനസഹായങ്ങൾ കൃഷി വകുപ്പ് നൽകി വരുന്നുണ്ട്. ഗുണന്മയുള്ള വിത്തിനങ്ങൾ ലഭ്യമാകാൻ കേരള കാർഷിക സർവകലാശാല, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി അംഗീകൃത ദേശീയതല സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെടുക. ലംബ കൃഷി, ഹൈഡ്രോപോണിക്സ് തുടങ്ങിയവ ഉൾപ്പെടെ കാർഷിക സർവകലാശാലയുടെ സാങ്കേതിക ഉപദേശപ്രകാരം മട്ടുപ്പാവിലെ കൃഷി പ്രോത്സാഹിപ്പിക്കുവാനും ഒട്ടേറെ പദ്ധതികൾ കൃഷിഭവൻ വഴി നടപ്പിലാക്കുന്നുണ്ട്.
കൃത്യതാകൃഷി
കൂടുതൽ ഉൽപാദനവും ലാഭവും ലഭ്യമാക്കുന്ന കൃത്യത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്തിന് കൃഷിഭവനകൾ മുഖേനെ ധനസഹായം നൽകുന്നുണ്ട്. പരമാവധി ലാഭം ലക്ഷ്യമാക്കിയിട്ടുള്ള കൃത്യത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതി ഈ വർഷം കൃഷി വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട് ഈ മേഖലയിൽ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും പിന്തുണയുണ്ട്. ഈ പദ്ധതികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post