തുറവൂർ വിഎഫ്പിസികെ മണ്ണു പരിശോധനാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം നിർമാണ പരിശീലന പരിപാടി ആരംഭിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ കർഷകർക്കായാണ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്.

കൃഷി ഇറക്കുന്നതിനു മുൻപായി മണ്ണുപരിശോധന നടത്തുന്നതിനും കൃഷിക്കാവശ്യമായ മാർഗനിർദേശം നൽകുന്നതിനുമാണ് മാസത്തിൽ ഒരുതവണ വീതം പരിശീലനം സംഘടിപ്പിക്കുന്നത്. ജൂലൈ 25ന് രാവിലെ 10നാണ് അടുക്കളത്തോട്ടം നിർമാണത്തിൽ അടുത്ത പരിശീലന ക്ലാസ്. 9447101720















Discussion about this post