കർഷകനെ വീണ്ടും നിരാശയിലാഴ്ത്തി കൊക്കോ വില. ആയിരത്തിനു മുകളിൽ വില ഉണ്ടായിരുന്ന ഉണക്ക ബീൻസിന് നിലവിൽ 300 രൂപയാണ് ഉള്ളത്. കൊക്കോ പച്ച ബീൻസ് കിലോയ്ക്ക് 350ൽ നിന്ന് 60ലേക്കും താഴ്ന്നു. കൊക്കോ ഉത്പാദനത്തിൽ മുൻപിലുള്ള രാജ്യങ്ങളിൽ കൊക്കോ ഉൽപാദനം കുറഞ്ഞതാണ് വില ഇടിയാൻ കാരണമായത്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ കൊക്കോയ്ക്ക് നല്ല വില ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്ഥിരവില പ്രതീക്ഷിച്ച് കർഷകർ കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു.
നേഴ്സറികളിൽ നിന്നുള്ള കൊക്കോ തൈകളുടെ വില്പനയും അധികമായിരുന്നു. തൈ ഒന്നിന് പത്തുരൂപ എന്ന നിലയിലായിരുന്നു കൊക്കോയുടെ വില. കോഴിക്കോട്,താമരശ്ശേരി ഭാഗങ്ങളിലുള്ള വൻകിട സ്വകാര്യ കമ്പനികളുടെ നഴ്സറിയിൽ നിന്ന് രണ്ട് ലക്ഷം തൈകൾ വിറ്റു തീർന്നിരുന്നു. ചോക്ലേറ്റ്, ഔഷധങ്ങൾ, സൗന്ദര്യവർധന വസ്തുക്കൾ തുടങ്ങിയവയ്ക്കു വേണ്ടിയാണ് വൻതോതിൽ കൊക്കോ ഉപയോഗിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ കൊക്കയുടെ അധിക വില, കൊക്കോ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന മൂല്യ വർദ്ധിത വസ്തുക്കളുടെ പ്രകടമായിരുന്നു. എന്തുതന്നെയായാലും നിലവിൽ കൊക്കോ കൃഷി ചെയ്യുന്നവർ നിരാശയിലാണ്.
Discussion about this post