ഏറെ മധുരമുള്ള ഒരു സൗഹൃദത്തിൻറെ കഥയാണ് കേരള കാർഷിക സർവകലാശാലയും കാഡ്ബറിയും തമ്മിലുള്ളത്. 36 വർഷമായി കാഡ്ബറിയുടെ സാമ്പത്തിക സഹായം കിട്ടുന്ന രാജ്യത്തിലെ ഏക സ്ഥാപനമാണ് കേരള കാർഷിക സർവകലാശാലയുടെ തൃശ്ശൂർ വെള്ളാനിക്കരയിൽ ഉള്ള കൊക്കോ ഗവേഷണ കേന്ദ്രം. 36 വർഷങ്ങളായി കാഡ്ബറിയും കേരള കാർഷിക സർവകലാശാലയും ഗവേഷണ പദ്ധതിയുടെ ഭാഗമായുള്ള കരാറിൽ ഒപ്പുവെച്ചിട്ട്. ഇപ്പോൾ ഇതാ വീണ്ടും ഗവേഷണ സഹകരണത്തിനായി 5.43 കോടി രൂപയുടെ ധാരണ പത്രം ഇരു കൂട്ടരും ഒപ്പ് വച്ചിരിക്കുകയാണ്.
മൂന്നുവർഷത്തേക്കുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പുതിയ കരാർ ഒപ്പു വച്ചിരിക്കുന്നത്. ഈ പ്രോജക്റ്റിന്റെ ഭാഗമായി ഇന്ത്യയിലെ കൊക്കോ കൃഷിയിൽ വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ഏറ്റവും പഴക്കമുള്ള സ്വകാര്യ പൊതുമേഖല ഉടമ്പടിയാണ് ഇത്.നിലവിൽ രാജ്യത്തെ 90%ത്തിലധികം കൊക്കോത്തോട്ടങ്ങളിലും ഈ ഗവേഷണ പദ്ധതിയുടെ ഫലമായി വികസിപ്പിച്ച നടീൽ വസ്തുക്കൾ ഉപയോഗപ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കുന്ന ഇനങ്ങൾ വികസിപ്പിക്കുക എന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇതും ഇന്ത്യയിലെ കൊക്കോ കൃഷിയുടെ വളർച്ചയ്ക്ക് സഹായകമാകുന്നതാണ് ഗവേഷകരുടെ നിഗമനം
Summery : Kerala Agricultural University’s Cocoa Research Center at Vellanikkara, Thrissur is the only institution in the country to receive Cadbury’s financial support for 36 years.
Discussion about this post