വെറ്റിലയോട് സാദൃശ്യമുള്ള ചെടിയാണ് ചിറ്റമൃത്. വള്ളികളില്‍ ഇലകളായി പടരുന്ന ചിറ്റാമൃത് മരിക്കാതെ വളരുന്ന സസ്യമെന്നാണ് അറിയപ്പെടുന്നത്.
കയ്പ് രസമുള്ള ചിറ്റാമൃത് ശരീരത്തില്‍ ചൂടു കുറയ്ക്കാന്‍ സഹായിക്കുന്നു. ആയുര്‍വേദത്തില്‍ നല്ലൊരു സ്ഥാനം ചിറ്റാമൃതിനുണ്ട്.ദഹനപ്രശ്നം, പ്രമേഹം, ശരീരത്തിന് പ്രതിരോധ ശേഷി, ടോണ്‍സിലൈറ്റിസ്, ചുമ, ജലദോഷം, ആസ്തമ തുടങ്ങി വിവിധ രോഗങ്ങള്‍ക്കൊരു ഉത്തമ ഔഷധമാണ് ചിറ്റാമൃത്. ഓര്മ ശക്തി വര്‍ദ്ധിപ്പിയ്ക്കാനും ഡിപ്രഷനുമുളള നല്ലൊരു മരുന്നാണിത്.
ദഹന പ്രശ്നങ്ങമുള്ളവര്‍ ഇതിന്റെ നീരില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ദഹന പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും. കൂടാതെ നെല്ലിക്കയോ ശര്‍ക്കരയോ ചേര്‍ത്തു കഴിയ്ക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.
പ്രമേഹമുള്ളവര്‍ ചിറ്റാമൃത് ചതച്ച് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ ഈ വെള്ളത്തില്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു കുടിയ്ക്കുന്നത് നല്ലതാണ്. അമൃതിന്റെ നീര്, നെല്ലിക്കാ നീര്, മഞ്ഞള്‍പ്പൊടി എന്നിവ തുല്യ അളവില്‍ എടുത്ത് 10 മില്ലി വീതം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കും.
ശരീരത്തിന് പ്രതിരോധശേഷി നല്കുന്ന ഒന്നാണ് ചിറ്റമൃത്. അലര്‍ജി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഉത്തമം. ഇതിന്റെ തണ്ടു പാലില്‍ ചേര്‍ത്തു തിളപ്പിച്ച് ഈ പാല് കുടിയ്ക്കുന്നത് വാത സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.
Discussion about this post