ഗുണമേന്മയുള്ള നല്ലയിനം തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് നടീല്‍ മിശ്രിതം അനിവാര്യമാണ്. നടീല്‍ മിശ്രിതം തയ്യാറാക്കുന്നതിന് മണ്ണ്,മണല്‍, കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കൂട്ടി യോജിപ്പിക്കുക. കമ്പോസ്റ്റിന് പകരം ചാണകപ്പൊടി, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവയും ഉപയോഗിക്കാം. പോളിബാഗുകളില്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ പകുതി ഭാഗത്തോളം മതിയാകും. ഒരു തവണത്തെ കൃഷിക്ക് ആവശ്യമായ വളം അപ്പോള്‍ തന്നെ അതില്‍ ആയി. കുറച്ചു വെപ്പിന്‍ പിണ്ണാക്ക് കൂടി മിക്സ് ചെയ്താല്‍ നന്ന്. ഗ്രോ ബാഗില്‍ ആദ്യം കുറച്ചു ഈ മിക്സ് ഇടുക (ഏകദേശം പകുതി വരെ), പിന്നെ ഇടയ്ക്ക് ഒരു പിടി വേപ്പിന്‍ പിണ്ണാക്കും എല്ല് പൊടിയും ഇടാം .വീണ്ടും ബാക്കി മണ്ണ് ഇട്ടു ഗ്രോ ബാഗ് നിറക്കുക. ചെടികള്‍ നടാന്‍ ഗ്രോ ബാഗ് റെഡി ആയി.
ഗ്രോബാഗില്‍ നന്നായി പൊടിച്ച ചാണകപ്പൊടിയാണ് ചേര്‍ക്കേണ്ടത്. പച്ച ചാണകവും ചാരവും ചേര്‍ക്കരുത്. കൂടാതെ ചകിരിച്ചോര്‍ മിക്‌സ് ചെയ്യുന്നതും നല്ലതാണ്. സാധാരണ ചകിരി ഉപയോഗിക്കരുത്. അതിനു പുളിപ്പ് കൂടുതലായതിനാല്‍ ചെടിക്ക് ദോഷം ചെയ്യും. പ്രോസെസ്സ് ചെയ്ത ചകിരി പാക്കറ്റില്‍ വാങ്ങാന്‍ കിട്ടും. അത് വെള്ളത്തില്‍ ഇട്ടു എടുക്കാം.
ചാണകം അധികം ലഭ്യം അല്ലെങ്കില്‍ അടിയില്‍ മണ്ണോ ചകിരി ചോറ് മിക്‌സോ നിറച്ചു മുകള്‍ ഭാഗത്ത് മാത്രം അല്‍പ്പം ഇട്ടു കൊടുക്കാം. മണ്ണിര കമ്പോസ്റ്റ് ലഭ്യമെങ്കില്‍ അതും ചേര്‍ക്കാം. കമ്പോസ്റ്റ് മുകള്‍ ഭാഗത്ത് ഇട്ടു മണ്ണ് ഇളക്കുന്നതാണ് നല്ലത്. ഗ്രോ ബാഗില്‍ ചെടികള്‍ നന്നായി വളരും, അവയുടെ വേരുകള്‍ ബാഗ് മുഴുവന്‍ വ്യാപിക്കും. അത് കൊണ്ട് കൃത്യമായി മേല്‍പ്പറഞ്ഞ അടിവളം ഉപയോഗിക്കുന്നത് അല്ലെങ്കില്‍ ചാണകപ്പൊടി മിക്‌സ് ചെയ്യുന്നത് വളരെ ഉചിതം ആണ്. ചെടി വളര്‍ന്നു കഴിഞ്ഞു മണ്ണ് ഇളക്കി വളം ഇടാന്‍ പോയാല്‍ അവയുടെ വേരുകള്‍ മുറിയാന്‍ സാധ്യത ഉണ്ട്.
ചാണകപ്പൊടി കിട്ടാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മണ്ണിര കമ്പോസ്റ്റ്, അല്ലെങ്കില്‍ പോട്ടിംഗ് മിക്‌സ് ഉപയോഗിക്കാം. ഇവയുടെ ലഭ്യത അറിയാന്‍ അടുത്തുള്ള കൃഷി ഭവന്‍ സന്ദര്‍ശിക്കുക. അല്ലങ്കില്‍ നിങ്ങളുടെ അടുത്തുള്ള കൃഷി വിജ്ഞാന കേന്ദ്രം സന്ദര്‍ശിക്കുക
Discussion about this post