കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ജാതിക്ക, ഗ്രാമ്പൂ തുടങ്ങി സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷി വിപുലീകരിക്കാൻ പദ്ധതി. ഇടുക്കി വയനാട് ജില്ലകൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതാണ് സുഗന്ധവ്യഞ്ജനങ്ങളുടെ വികസനം എന്ന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 2024- 25 വർഷത്തിൽ സുഗന്ധ വ്യഞ്ജന കൃഷി വികസനത്തിനായി 460 ലക്ഷം രൂപ സർക്കാർ വകയിരിക്കുന്നു. കുരുമുളക്, ജാതി, ഗ്രാമ്പൂ തുടങ്ങിയവയുടെ കൃഷി വിസ്തൃതി വികസനത്തിന് 250 ലക്ഷം രൂപയും, മറ്റു സുഗന്ധവ്യഞ്ജനങ്ങളുടെ ( ഇഞ്ചി,മഞ്ഞൾ ) വിസ്തൃതി വികസനത്തിന് 150 ലക്ഷം രൂപയും, വികേന്ദ്രീകൃത നേഴ്സറികളുടെ സ്ഥാപനത്തിനായി 9 ലക്ഷം രൂപയും മെച്ചപ്പെട്ട പരിപാലനം നടപ്പിലാക്കുന്നതിനുള്ള പിന്തുണയ്ക്കായി 51 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കൃഷിക്ക് കുറഞ്ഞത് 10 സെന്റ് സ്ഥലം ഉള്ളവർക്ക് പദ്ധതി പ്രകാരം അനുകൂല്യം ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട സർക്കാർ രൂപരേഖ അടുത്ത് ഇറങ്ങും. തിരഞ്ഞെടുത്ത തോട്ടങ്ങൾക്ക് മെച്ചപ്പെട്ട പരിപാലന രീതികൾ സ്വീകരിക്കുന്നതിന് സഹായം നൽകും. തോട്ടങ്ങളുടെ തെരഞ്ഞെടുപ്പ് വർക്കിംഗ് ഗ്രൂപ്പ് അനുസരിച്ച് പ്രകടന മാനദണ്ഡത്തെ അടിസ്ഥാനമാക്കിയായിരിക്കും. സഹായത്തിന്റെ നിരക്ക് കേരള കാർഷിക സർവകലാശാല ശുപാർശ ചെയ്തിട്ടുള്ള മെച്ചപ്പെട്ട പരിപാലനം മുറകൾക്ക് അനുസരിച്ച് ആയിരിക്കും നിശ്ചയിക്കുക.
Discussion about this post