നൂറ്റൊന്നു കറിക്ക് തുല്യമാണ് ഇഞ്ചിക്കറി എന്ന കാര്യം മലയാളികൾക്ക് കാണാപാഠമാണ്. ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന കാര്യവും നമുക്കറിയാം. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് ഇവ കൃഷി ചെയ്യുന്നതിൽ മുന്‍പന്തിയിലുള്ളത്.
നടുമ്പോൾ മിതമായ മഴയും വളരുന്ന സമയത്ത് ക്രമമായ മഴയും ആവശ്യമായ ഒന്നാണ് ഇഞ്ചി. വിളവെടുപ്പിന്റെ തൊട്ടുമുമ്പാകട്ടെ വരണ്ടകാലാവസ്ഥയാണു വേണ്ടത്. ജലസേചന സൗകര്യമുള്ള പ്രദേശങ്ങളില് ഇവ കൃഷി ചെയ്യാവുന്നതാണ്.
മാരന്‍, ഹിമാചല്‍, നാദിയ, റിയോഡി ജനിറോ എന്നീ നാടന്‍ ഇനങ്ങളും ഐഐഎസ്ആര്‍ വരദ, രജത, മഹിമ, സുപ്രഭ, സുരുചി, സുരവി, ഹിമഗിരി എന്നിങ്ങനെ വികസിപ്പിച്ചെടുത്ത ഇനങ്ങളുമാണ് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നവ.
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ഇഞ്ചി നടാനാവശ്യമായ സമയം വേനല്‍മഴ ലഭിച്ചതിനു ശേഷമാണ്. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ വേനല്‍ മഴയ്ക്കു മുമ്പേ അതായത് ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിൽ നടാവുന്നതാണ്.
മഴക്കാലം തുടങ്ങുന്നതിനു മുമ്പേ ഇഞ്ചി മുളച്ചു പൊങ്ങണം. അല്ലെങ്കില്‍ ഉത്പാദനത്തെ അത് പ്രതികൂലമായി ബാധിച്ചേക്കാം.
Discussion about this post