1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് മലയോര പട്ടയം വിവരശേഖരണ പ്രക്രിയയിൽ അപേക്ഷ നൽകാം. ജൂലൈ 25 വരെയാണ് അവസരം. അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് ഒന്നു മുതൽ 30വരെ നടത്തിയ വിവരശേഖരണ പ്രക്രിയയിൽ അപേക്ഷ നൽകാൻ കഴിയാത്തവർക്കാണ് അവസരം.
വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത വെരിഫിക്കേഷൻ നടന്ന ഇടങ്ങളിൽ ലിസ്റ്റിൽ ഉൾപ്പെടാതെ പോയവർ, സംയുക്ത വെരിഫിക്കേഷൻ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാർ, നാളിതുവരെ പല കാരണങ്ങളാൽ പട്ടയത്തിന് അപേക്ഷിക്കാത്തവർ തുടങ്ങിയ അർഹരായ ഗുണഭോക്താക്കൾക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ അപേക്ഷ നൽകാമെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ അറിയിച്ചു.
Discussion about this post