കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് 2023-24 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2023-24 വർഷത്തെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75-ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരും പ്ലസ്ടു/വി.എച്ച്.എസ്.ഇ പരീക്ഷയിൽ 85 ശതമാനം മാർക്ക് നേടിയവരുമായ വിദ്യാർഥിക്കൾക്ക് അപേക്ഷിക്കാം.
മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയടക്കം ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ജൂലൈ ഒന്ന് മുതൽ 3-ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം.
അപ്പീൽ അപേക്ഷകൾ ഓഗസ്റ്റ് 12-ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. അപേക്ഷ ഫോം www.agriworkersfund.org യിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ ബന്ധപ്പെടണം.
Financial assistance for children of agricultural workers
Discussion about this post