എല്ലാത്തിലും വ്യാജനുള്ള കാലമാണ്. അത് കൃഷിക്കാവശ്യമായ വളത്തില്‍ വരെയുണ്ട്. വളത്തിലുണ്ടാകുന്ന വ്യാജനെ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.
തൂക്കംകൂട്ടാന്‍ വേപ്പിന്‍ പിണ്ണാക്കില്‍ ചിലര്‍ കുരുവിന്റെതോട് പൊടിച്ച് ചേര്‍ക്കാറുണ്ട്. തോടുചേര്‍ത്ത പിണ്ണാക്ക് ചുവന്ന നിറത്തില്‍ ഉറപ്പു കുറഞ്ഞതായിരിക്കും. എന്നാല്‍ വ്യാജനല്ലാത്തതാണെങ്കില്‍ നല്ല കറുപ്പ് നിറമായിരിക്കും. വേപ്പിന്‍ പിണ്ണാക്കില്‍ തോട് അരച്ചുചേര്‍ത്തത് കണ്ടെത്താന്‍ രണ്ട് കുപ്പിഗ്ലാസില്‍ സമം വെള്ളമെടുത്ത് അതില്‍ 50 ഗ്രാം വീതം രണ്ടും നന്നായി കലക്കി യോജിപ്പിക്കുക. ശുദ്ധമായത് കലക്കിയതിന്റെ അടിയില്‍ മഞ്ഞനിറത്തില്‍ ഊറിവരും. മുകളില്‍ നല്ല കറുപ്പ് നിറത്തില്‍ ലായനി തെളിയുകയും ചെയ്യും. ശുദ്ധമല്ലാത്തതില്‍ ഗ്ലാസിലെ ലായനി ഊറില്ല; ചുവന്ന നിറമാകും.
എല്ലുപൊടിയില്‍ മരക്കൊമ്പിന്റെയും ചിപ്പിലിപ്പൊടിയുടെയും അംശങ്ങള്‍ ചേര്‍ത്തും തൂക്കം കൂട്ടുന്നവരുണ്ട്. വെള്ളത്തില്‍ കലക്കിനോക്കിയാല്‍ ഇവ ഉയര്‍ന്നുവരും. ജൈവഗ്രാന്യൂളുകള്‍ യഥാര്‍ഥമല്ലെങ്കില്‍ കലക്കിയാല്‍ മണലിന്റെയും കല്ലിന്റെയും അംശമുണ്ടാകും.
ജൈവവളം വെള്ളത്തില്‍ കലര്‍ത്തിയാല്‍ ലായനിക്ക് മുകളില്‍ ഇളംചുവപ്പുനിറവും പതിവിലും കൂടുതല്‍ തണുപ്പും തോന്നുന്നുണ്ടെങ്കില്‍ അതില്‍ പൊട്ടാഷിന്റെയും യൂറിയയുടെയും അംശമുണ്ടെന്നു മനസിലാക്കാം. അടിയില്‍ വെള്ളപ്പൊടി ഊറിയിട്ടുണ്ടെങ്കില്‍ ഫാക്ടംഫോസുണ്ട്.
Discussion about this post