സ്ഥലപരിമിതി മൂലം കാര്‍ഷിക കണക്ഷന് ലഭിക്കാത്തവര്ക്കൊരു ആശ്വാസ വാര്‍ത്ത. കാര്‍ഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന് ഇനി സ്ഥല ലഭ്യത ഒരു പ്രശ്നമാകില്ലെന്ന് കേരള റെഗുലേറ്ററി കമ്മീഷന് ഉത്തരവിറക്കി.
കാര്‍ഷിക വൈദ്യുതി താരീഫ് നിശ്ചയിക്കുന്നതിന് കൃഷി സ്ഥലത്തിന്റെ പരിധി പരിഗണിക്കേണ്ടതില്ലെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കാര്‍ഷിക താരിഫില്‍ വൈദ്യുതി കണക്ഷന് ലഭിക്കാന്‍ കാര്‍ഷിക വിളകളാണെങ്കില്‍ കുറഞ്ഞത് 30 സെന്റും പച്ചക്കറി തോട്ടമാണെങ്കില്‍ കുറഞ്ഞത് 10 സെന്റും വെറ്റില കൃഷിയാണെങ്കില്‍ കുറഞ്ഞത് 5 സെന്റും വേണമെന്ന 2016 നവംബര്‍ 6ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ആധാരമാക്കിയ വ്യവസ്ഥകള്‍ ഇല്ലാതാകും.
കാര്‍ഷിക താരീഫില്‍ കണക്ഷന് നല്‍കുന്നത് സബന്ധിച്ച് നിലനില്‍ക്കുന്ന അവ്യക്തത ഒഴിവാക്കണം എന്ന പൊതു തെളിവെടുപ്പിലെ ആവശ്യം പരിഗണിച്ചാണ് ജൂലൈ 8 ന് പുറത്തിറക്കിയ താരീഫ് ഉത്തരവില്‍ കമ്മീഷന് വ്യക്തത വരുത്തിയത്. താരീഫ് ഉത്തരവ് പ്രകാരം കാര്‍ഷിക ആവശ്യത്തിനായുള്ള പമ്പിംഗിനാണ് വൈദ്യുതി കണക്ഷന് അപേക്ഷിക്കുന്നതെങ്കില്‍ അതിനെ സ്ഥല ലഭ്യത പരിഗണിക്കാതെ കാര്‍ഷിക താരീഫായ LT V ല്‍ നല്‍കാമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ മറ്റേതെങ്കിലും താരിഫില്‍ ഇത്തരം കണക്ഷന് എടുത്തവര്‍ക്കും താരീഫ് മാറ്റത്തിനുള്ള അപേക്ഷ നല്കി ഈ ആനുകൂല്യം ഉറപ്പാക്കാം.
ഇത് സംബന്ധിച്ചുള്ള കമ്മീഷന് ഉത്തരവിന്റെ പ്രസക്ത ഭാഗം ഇങ്ങനെ :
‘ As per the Section 62(3) of the Electricity Act, 2003, the Commission is empowered to recategorise consumers based on the purpose of usage. The minimum land holding specified by the State Government, cannot be considered as a criterion for assigning agriculture tariff. If the licensee convinced that, the pumping water is for agriculture purpose, irrespective of the land holdings prescribed by the Government, agriculture tariff can be assigned to such consumers.’
Discussion about this post