കൊക്കോയുടെ വില ഉയരുന്നുവെങ്കിലും കർഷകരുടെ ദുരിതം ഒഴിഞ്ഞിട്ടില്ല. കൊക്കോ കായ്കൾക്ക് ചീയൽ രോഗം പിടിപ്പെടുകയാണ്.
മേയ് ആദ്യം മുതൽ ആരംഭിച്ച മഴ തോരാതെ വന്നത് കൊക്കോ കായിൽ വെള്ളത്തിന്റെ അളവ് കൂട്ടി. വെയിൽ കിട്ടുമ്പോൾ കായ വീണ്ടും പഴയപോലെ ആകുമായിരുന്നു. എന്നാൽ ഇത്തവണ വേനൽ മഴയ്ക്ക് ശേഷമുള്ള വെയിൽ ലഭിച്ചില്ല. കർഷകർക്ക് മഴയെത്തും മുമ്പേ മരങ്ങളിൽ മരുന്നടിക്കുന്നതിനും പരിപാലനത്തിനും സാവകാശം ലഭിച്ചില്ല. ഇത് കായ്കൾ വലിയ തോതിൽ ചീയുന്നതിന് ഇടവരുത്തിയിട്ടുണ്ട്.
നിലവിൽ ഉണങ്ങിയ പരിപ്പിന് 580 രൂപയും പച്ചയ്ക്ക് 150 രൂപയുമാണ് വില. ഏപ്രിൽ, മെയ് മാസങ്ങളിൽ വില റെക്കോർഡിലുമെത്തി. ഉണങ്ങിയതിന് 1000 രൂപയും പച്ചയ്ക്ക് 300 രൂപയ്ക്കും മുകളിലെത്തിയിരുന്നു. വില ഉയർന്നെങ്കിലും ഉത്പാദനം കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായി. ഇതിനിടെയിലാണ് ചീയൽ രോഗവും പിടിപ്പെട്ടത്.
Content Summery : Disease in cocoa
Discussion about this post