ക്ഷീര വികസന സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിൽ ഷീര കർഷകർക്കു വേണ്ടി ഏറ്റവും മികച്ച പ്രവർത്തനം കാഴച വെയ്‌ക്കുന്ന സംസഥാനം ആണ് കേരളം.മികച്ച വില നൽകി പാൽ സംഭരിക്കുകയും മറ്റു സഹായങ്ങളും കേരളം ചെയുന്നു .ഡോ. വർഗീസ് കുര്യൻ നടപ്പാക്കിയ ധവളവിപ്ലവ മാതൃകയുടെ തുടർച്ച സ്ഥിരതയോടെയാണ് കേരളത്തിൽ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ ആനന്ദ് മാതൃക ക്ഷീരസംഘങ്ങളുടെ ഭാവി എന്നതായിരുന്നു ഓപ്പൺ ഫോറത്തിന്റെ വിഷയം.
ക്ഷീരവികസന മന്ത്രി കെ.രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ ഡോ.വല്ലഭായി കത്രിയ എം.പി, ബിനോയ് വിശ്വം എം.പി., നാഷണൽ കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷൻ ചെയർമാൻ മംഗൽജിത്ത് റായ്, അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ.സിംഗ്, മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ എന്നിവർ സംബന്ധിച്ചു.
Discussion about this post