മഴക്കാലത്ത് പശുക്കളെ ബാധിക്കുന്ന സാംക്രമിക രോഗമാണ് മുടന്തൻപനി അഥവാ എഫിമെറൽ ഫീവർ. പെട്ടെന്നുണ്ടാവുന്ന പനിയും കൈകാലുകൾ മാറിമാറിയുള്ള മുടന്തുമാണ് രോഗലക്ഷണങ്ങൾ. തീറ്റ മടുപ്പ്, അയവെട്ടൽ നിലയ്ക്കൽ, ഉമിനീർ പതഞ്ഞൊലിക്കൽ, കണ്ണിൽനിന്നും മൂക്കിൽനിന്നും നീരൊലിപ്പ്, കഴലവീക്കം, പേശിവിറയൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും.
കൊതുകുകളും കടിയീച്ചകളും പരത്തുന്ന ആർബോവൈറൽ രോഗമാണ് മുടന്തൻ പനി. പാലുത്പാദനവും രോഗം ബാധിച്ച കന്നുകാലികൾക്ക് കുറയും. കൃത്യമായ രോഗപ്രതിരോധം ഇത്തരം രോഗങ്ങളിൽ നിന്ന് സംരക്ഷണമേകും. രോഗാരംഭത്തിൽ തന്നെ ആവശ്യമായ ചികിത്സകളും മതിയായ വിശ്രമവും പരിചരണവും ഉറപ്പാക്കിയാൽ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പശുക്കൾ ആരോഗ്യം വീണ്ടെടുക്കുന്നതാണ്. ആവശ്യമെങ്കിൽ ആന്റിബയോട്ടിക് കുത്തിവയ്പ്പുകളും നൽകുക
Discussion about this post