ന്യൂഡല്‍ഹി : പൊതിച്ച നാളികേരത്തിന്റെ പുതിയ താങ്ങുവില പ്രഖ്യാപിച്ചു. 2020 സീസണിലെ പുതുക്കിയ നിരക്ക് അനുസരിച്ച് ക്വിന്റലിന് 5.02% ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2019 സീസണില്‍ ക്വിന്റലിന് 2571 രൂപയായിരുന്നതാണ് ഇപ്പോള്‍ 2700 രൂപയായി വര്‍ദ്ധിച്ചിരിക്കുന്നത്.
താങ്ങു വില വര്‍ധിപ്പിച്ചത് അനുസരിച്ച് നാളികേര സംഭരണം ഉയര്‍ത്താനാകുമെന്നും കേന്ദ്ര കൃഷി,കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു ഇത് വഴി പ്രയോജനം ലഭിക്കുമെന്ന പ്രതിക്ഷയിലാണ് ചെറുകിട നാളികേര കര്‍ഷകര്‍.
Discussion about this post