കേരളത്തില്‍ ഏറെ ജനപ്രീതി നേടിയ ശീതകാല പച്ചക്കറി വിളയാണ് കോളിഫ്‌ളവര്‍. ഓഗസ്റ്റ് മാസം കോളിഫ്‌ളവര്‍ കൃഷി ചെയ്യാന്‍ ഒരുങ്ങാം. വിത്തുകള്‍ തടത്തില്‍ പാകി ഒക്ടോബര്‍ മാസത്തോടെ തൈകള്‍ പറിച്ചു നടുകയാണ് ചെയ്യേണ്ടത്. മൂന്ന് മുതല്‍ അഞ്ചാഴ്ച വരെ പ്രായമാകുമ്പോള്‍ തൈകള്‍ പറിച്ചു നടാം.
കളിമണ്ണാണ് കോളിഫ്‌ളവര്‍ കൃഷിക്ക് കൂടുതല്‍ അനുയോജ്യം. എങ്കിലും എല്ലാ തരം മണ്ണിലും ഈ വിള വളരും.PH മൂല്യം 2.5 നും 6.6 നും ഇടയിലുള്ളതായിക്കണം.പഞ്ചാബ് ജയന്റ്, ഫൂലെ സിന്തറ്റിക് എന്നീ കോളിഫ്ളവര്‍ ഇനങ്ങള്‍ നല്ല വിളവു തരുന്നവയാണ്.
നിലം നന്നായി കിളച്ചിളക്കി സെന്റിന് 100 കി.ഗ്രാം ഉണങ്ങിയ കാലിവളവും 1/2 കി.ഗ്രാം യൂറിയ, 2 കി.ഗ്രാം മസൂറി ഫോസ്, 250 ഗ്രാം പൊട്ടാഷ് എന്നിവയും ചേര്‍ക്കണം. 60 സെ.മീ. അകലത്തില്‍ ആഴം കുറഞ്ഞ ചാലുകളെടുത്ത് ഓരോ ചാലിലും 45 സെ.മീ. അകലത്തില്‍ തൈകള്‍ നടാം. ഒന്നിടവിട്ട ദിവസങ്ങളില്‍ നനക്കേണ്ടതാണ്. രണ്ടാഴ്ചയിലൊരിക്കല്‍ പാക്യജനകവും ക്ഷാരവും ചേര്‍ത്ത വളങ്ങള്‍ നല്‍കേണ്ടതാണ്. ഇതു കൂടാതെ ചാലുകളില്‍ ചാണകവെള്ളം ഒഴിക്കുന്നത് നല്ലതാണ്.വിതയ്ക്കല്‍ കഴിഞ്ഞ് 90-120 ദിവസത്തിനുള്ളില്‍ വിളവ് പൂര്‍ണ്ണവളര്‍ച്ച എത്തുന്നതാണ്. ഈ സമയത്ത് കൃഷിസ്ഥലം ആഴ്ചയില്‍ ഒരിക്കല്‍ നനച്ചുകൊടുക്കണം.
കൃത്യസമയത്തു തന്നെ വിളവെടുക്കാന്‍ ശ്രദ്ധിക്കണം.ഗ്രോബാഗിലും കോളിഫ്‌ളവര്‍ കൃഷി ചെയ്യാം. വിത്തുകള്‍ പാകി തൈകളാക്കിയ ശേഷം ഗ്രോ ബാഗില്‍ നടുന്നതാണ് നല്ലത്.
Discussion about this post