തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി വഴി കാലിത്തൊഴുത്തുകളും അസോസള ടാങ്കുകളുടെ നിർമാണവും പുൽക്കൃഷിയും വ്യാപിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. എല്ലാ വർഷവും 200 ഹെക്ടറിൽ പുതുതായി പുൽക്കൃഷി തുടങ്ങുകയാണ് ലക്ഷ്യം. ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഫാം ലൈസൻസ് ചട്ടങ്ങളും പരിഷ്കരിച്ചു. 10 പശുക്കളെ വളർത്തുന്നതിന് അനുവാദം നൽകും. ഗോസമൃദ്ധി ഇൻഷുറൻസ് ഈ വർഷം ആറ് കോടി രൂപ വകയിരുത്തി. ആഫ്രിക്കൻ പനിയുടെ നഷ്ടപരിഹാരം കുടിശിക ഈ മാസം കൊടുത്തു തീർക്കും. പക്ഷിപ്പനി പ്രതിരോധിക്കുന്നതിൻറെ ഭാഗമായി ആലപ്പുഴ ജില്ലയിൽ 85,297, കോട്ടയത്ത് 22,202, പത്തനംതിട്ടയിൽ 7,290 വീതം പക്ഷിക്കളെ കൊന്നൊടുക്കി.
തിരുവനന്തപുരത്ത് ഡയറി സയൻസ് കോളേജ് കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം ഈ മാസം തുടങ്ങും. മലപ്പുറത്തെ പാൽപൊടി ഫാക്ടറിയുടെ പ്രവർത്തനവും ഉചടൻ തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Cattle farms and azola cultivation will be expand
Discussion about this post