റബർ ബോർഡിൻറെ കീഴിലുള്ള നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിന്റെയും റബർ ഉൽപാദക സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2016 -17 മുതൽ നടത്തിവരുന്ന ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന തേനീച്ച പരിപാലന സർട്ടിഫിക്കറ്റ് കോഴ്സ് ഈ വർഷവും തുടരുന്നതാണ്. രണ്ടാഴ്ചയിൽ ഒരു ദിവസം എന്ന കണക്കിൽ ഒരു വർഷം നീണ്ടുനിൽക്കുന്നതാണ് കോഴ്സ്.
ഈ പരിശീലന പരിപാടി തേനീച്ച വളർത്തലിന്റെ വിവിധ ഘട്ടങ്ങളിലെ കാലാനുസൃതമായ പരിപാലന മുറകളും പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തിയാണ് നടത്തുന്നത്. തേനീച്ച വളർത്തൽ പരിശീലകരായി ജോലി നേടുന്നതിനും റബർ തോട്ടങ്ങളിൽ തേനീച്ചകളെ വളർത്തി അധിക വരുമാനം ഉണ്ടാക്കുവാനും ഈ കോഴ്സ് സഹായകമാകും. ഈ കോഴ്സിന്‍റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ അടുത്തുള്ള റബർ ബോർഡ് ഓഫീസിലോ, 73 06 46 45 82 എന്ന നമ്പറിലോ ബന്ധപ്പെടുക.
Discussion about this post