കുട്ടനാട്ടിൽ രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളിൽ ബാക്ടീരിയൽ ഇലകരിച്ചിൽ രോഗത്തിൻറെ ലക്ഷണങ്ങൾ വ്യാപകമായി കണ്ടുവരുന്നു. കാറ്റും മഴയും ഉള്ള ഈ സമയത്താണ് രോഗം നെൽ കൃഷിയെ ബാധിക്കുന്നതും രോഗവ്യാപനം അതിവേഗത്തിൽ ആകുന്നത്. ഇളം മഞ്ഞ നിറത്തിൽ നെല്ലോലയുടെ അരികുകളിൽ രൂപപ്പെട്ട് ഇലയുടെ അഗ്രഭാഗം മുതൽ താഴേക്ക് ഇരുവശങ്ങളിൽ കൂടിയോ ഞരമ്പ് വഴിയോ കരിഞ്ഞു പോകുന്നതാണ് രോഗലക്ഷണം.
ഈ സമയത്ത് 20 ഗ്രാം പച്ച ചാണകം ഒരു ലിറ്റർ വെള്ളത്തിൽ നിന്ന് തോതിൽ കലർത്തി തളിച്ചു കൊടുക്കുക. ആവശ്യമെങ്കിൽ രണ്ടാഴ്ചയ്ക്കുശേഷം ഒന്നുകൂടി ഇത് ആവർത്തിക്കുക. ബ്ലീച്ചിംഗ് പൗഡർ ഒരേക്കറിന് 2 കിലോഗ്രാം എന്ന തോതിൽ ചെറുകിഴികളായി കെട്ടി വെള്ളം കയറുന്ന ഭാഗങ്ങളിൽ ഇട്ടു കൊടുക്കുന്നത് സഹായകമാണ്. വെള്ളത്തിലൂടെയുള്ള രോഗ വ്യാപനം തടയുന്നതിന് ഇത് സഹായകമാകും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് മാങ്കൊമ്പ് സംസ്ഥാന കീട നിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ 93 83 47 0 6 96.
Discussion about this post