ന്യൂഡൽഹി: അത്തി ജ്യൂസ് പോളണ്ടിലേക്ക് കയറ്റുമതി ചെയ്ത് ഇന്ത്യ. അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്സ് എക്സ്പോർട്ട് ഡെവലപ്മെൻ്റ് അതോറിറ്റിയാണ് (APEDA) പോളണ്ടിലേക്ക് ജിഐ ടാഗ് ചെയ്ത പുരന്ദർ അത്തിപ്പഴത്തിൽ നിന്ന് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ റെഡി-ടു-ഡ്രിങ്ക് അത്തി ജ്യൂസ് കയറ്റുമതി ചെയ്തത്.
ഉൽപ്പന്നത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിൽ ജിഐ ടാഗ് സഹായിക്കുന്നു. ആഗോള വിപണിയിൽ ഇന്ത്യൻ കാർഷികോൽപ്പന്നങ്ങളുടെ സാധ്യതകളെയാണ് ഈ കയറ്റുമതി പ്രതിഫലിപ്പിക്കുന്നത്. പോളണ്ടിൽ നിന്നുള്ള തനതായ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കയറ്റുമതിയെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
APEDA exports India’s first GI-tagged ready-to-drink fig juice
Discussion about this post