പുതിയ പ്രോഗ്രാമുകളുമായി കേരള കാർഷിക സർവകലാശാല. 20 പുതിയ പ്രോഗ്രാമുകളാണ് ആരംഭിക്കുക. പിഎച്ച്ഡി, മാസ്റ്റേഴ്സ്, ഇന്റഗ്രേറ്റഡ് പിജി, പിജി ഡിപ്ലോമ, ഡിപ്ലോമ പ്രോഗ്രാമുകളാണ് ആരംഭിക്കുന്നതെന്ന് കൃഷിമന്ത്രി പി.പ്രസാദ്, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക് എന്നിവർ പറഞ്ഞു. admissions.kau.in എന്ന വെബ്സൈറ്റ് വഴി ഈമാസം 30 വരെ അപേക്ഷിക്കാം. ഫോൺ: 0487-2438143, 2438139.

തൃശൂർ മണ്ണുത്തി കമ്യൂണിക്കേഷൻ സെന്റർ, വെള്ളായണി കാർഷിക കോളജ്, വെള്ളാനിക്കര ഫോറസ്ട്രി കോളജ്, വെള്ളാനിക്കര സിസിബിഎം, തവനൂർ കെസിഎഇടി, അമ്പലവയൽ കാർഷിക കോളജ്, വെള്ളാനിക്കര കാർഷിക കോളജ് എന്നിവിടങ്ങളിലാണ് കോഴ്സുകൾ. അവധിയെടുക്കാതെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഓൺലൈനായി പഠിക്കുന്നതിനും അവസരമുണ്ട്.
Content summery : New courses in Kerala agricultural university















Discussion about this post