കാർഷിക പരിശീലന പരിപാടികൾ
1.നാഷണൽ ഇൻസ്റ്റ്യൂട്ട് ഫുഡ് ടെക്നോളജി എന്റർ പ്രിണർഷിപ്പ് ആൻഡ് മാനേജ്മെൻറ് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയവും സംയുക്തമായി മുരിങ്ങ പ്രോസസിങ് ആൻഡ് വാല്യൂ അഡിഷൻ എന്ന വിഷയത്തിൽ മെയ് 10ന് രാവിലെ 10 മണി മുതൽ 2 മണി വരെ ഒരു വെബിനാർസംഘടിപ്പിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 989424344, 9080153435.
2. റബർ പാലിൻറെ ഉണക്ക തൂക്കം നിർണയിക്കുന്നതിൽ റബ്ബർ ബോർഡ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് വെച്ച് മെയ് 20 മുതൽ 22 വരെയുള്ള തീയതികളിൽ നടത്തുന്നു. വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ പൂജ്യം 0481 – 2353127, 7306464582.
3. ദേശീയ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക സ്ഥാപനത്തിൻറെ ആഭിമുഖ്യത്തിൽ പ്രമോഷൻ ആൻഡ് ഡെവലപ്മെൻറ് ഇൻ റൂറൽ ക്ലസ്റ്ററ്റേഴ്സ് എന്ന് വിഷയത്തിൽ മെയ് 10 വരെ പരിശീലനം സംഘടിപ്പിക്കുന്നുണ്ട് ഫീസ് 25000 രൂപ താമസസൗകര്യം ഉൾപ്പെടെ. വിവരങ്ങൾക്ക് www.nimsme.in
4. കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ പൂക്കോട് വെറ്റിനറി കോളേജ് മൃഗ പ്രത്യുൽപാദന പ്രസവ ചികിത്സ വിഭാഗം 2024 മാർച്ച് മുതൽ ജൂലൈ വരെ മൂന്ന് ബാച്ചുകളിലായി ആടുകളിലേക്ക് കൃത്രിമ ബീജദാനം എന്ന വിഷയത്തിൽ രണ്ടുദിവസത്തെ ശാസ്ത്രീയ പ്രായോഗിക പരിശീലനം നടത്തുന്നു. വെറ്റിനറി യൂണിവേഴ്സിറ്റിയുടെ വയനാട് ഉള്ള പൂക്കോട് സെൻററിൽ വച്ചായിരിക്കും പരിശീലനം. ഓരോ ബാച്ചിലും 10 പേർക്ക് പ്രവേശനം അനുവദിക്കുന്നു.പശുക്കളിലെ കൃത്രിമ ബീജദാനത്തിൽ പരിശീലനം ലഭിച്ചവർക്കാണ് ഈ പ്രായോഗിക പരിശീലനം നൽകുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 7909292304.
Discussion about this post