ഈ ആഴ്ചയിലെ പ്രധാന കാർഷിക വാർത്തകൾ
1. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ഒരു കിലോയ്ക്ക് 10 രൂപ നിരക്കിൽ ഭക്ഷ്യയോഗ്യമായ കശുമാങ്ങ വിലക്കെടുക്കും കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 8281114651.
2. മലമ്പുഴ മേഖല കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും ഒരു ദിവസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ പൂവൻകോഴി കുഞ്ഞ് ഒന്നിന് അഞ്ചു രൂപ നിരക്കിലും, പിടക്കോഴി കുഞ്ഞ് ഒന്നിന് 25 രൂപ നിരക്കിലും, തരം തിരിക്കാത്തത് കുഞ്ഞ് ഒന്നിന് 22 രൂപ നിരക്കിലും മുൻകൂട്ടിയുള്ള ബുക്കിംഗ് പ്രകാരം നൽകുന്നു.ഈ കേന്ദ്രത്തിൽ നിന്നും കോഴിമുട്ട 6 രൂപ നിരക്കിൽ നൽകുന്നതാണ്. താല്പര്യമുള്ളവർക്ക് 8590663940, 9526126636 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
3. കൃഷിവകുപ്പിന്റെ ചിറയിൻകീഴ് സംസ്ഥാനവിത്ത് ഉൽപാദന കേന്ദ്രത്തിൽ ശ്രേയ ഇനത്തിൽപ്പെട്ട നെൽവിത്തും,പച്ചക്കറി തൈകളും വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യക്കാർ 9383470299 എന്ന നമ്പറിൽ ബന്ധപ്പെടുക.
4. കാർഷിക സർവകലാശാലയുടെ കീഴിൽ എറണാകുളം ജില്ലയിലെ കോട്ടക്കാലിയിൽ പ്രവർത്തിക്കുന്ന സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിൽ ഇഞ്ചിപ്പുല്ല് വിത്തുകൾ ലഭ്യമാണ്. 3700 രൂപ നിരക്കിൽ വിൽപ്പനയ്ക്ക് ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് വിളിക്കാൻ നമ്പർ 9744943832.
5. കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമായ ബീവി 380 കോഴിക്കുഞ്ഞുങ്ങൾ 160 രൂപ നിരക്കിൽ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. രാവിലെ 10 മണി മുതൽ 4 മണി വരെയുള്ള സമയങ്ങളിൽ 9400483754 എന്ന ഫോൺ നമ്പർ വിളിച്ച് ബുക്ക് ചെയ്യുക.
Discussion about this post