ഗ്രാമ നഗര വ്യത്യാസമില്ലാതെ നാട്ടൊകെ ആഫ്രിക്കൻ ഒച്ചിൻ്റെ ശല്യം വർദ്ധിക്കുകയാണ്. മനുഷ്യനും കൃഷിക്കും ഒരു പോലെ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ഇവ. ചെടികളും മറ്റ് വിളകളും പൂർണമായും അകത്താക്കുകയാണ് ഇവ ചെയ്യുന്നത്. പലയിടങ്ങളിലും കിണറുകളിലടക്കം ഇവയെ കണ്ടെത്തിയിട്ടുണ്ട്. അബദ്ധവശാലെങ്കിലും ഇവയെ സ്പർശിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായി കർഷകർ പറയുന്നു.
വാഴ, ജാതി തുടങ്ങിയ വിളകളുടെ തളിരകളിലാണ് ഒച്ച് നോട്ടമിട്ടിരിക്കുന്നത്. ഒച്ചിൻ്റെ ആക്രമണത്തിന് പിന്നാലെ വിളകൾ വാടി കരിയുന്നത് പതിവാണ്. ഉപ്പിട്ട് ഇവയെ കൊല്ലാമെന്ന് കരുതിയാലും ഒന്നാകെ ഇവയെ തുരത്താൻഴ മാർഗമില്ലാത്തത് കർഷകരെ വലയ്ക്കുകയാണ്. മുൻ വർഷത്തേക്കാൾ കൂടുതലാണ് ഒച്ചിൻ്റെ ആക്രമണമെന്നും കർഷകർ ആരോപിക്കുന്നത്.
പകൽ സമയങ്ങളിൽ മരങ്ങളിലും ഇലകൾക്കടിയിലും പറ്റി പിടിച്ചും മണ്ണിനടിയിൽ ഒളിച്ചുമിരിക്കുന്ന ഒച്ച് രാത്രിയാണ് തീറ്റ തേടി ഇറങ്ങുന്നത്. 6 മാസം കൊണ്ട് ഇവ പ്രായപൂർത്തിയാകും. മാസങ്ങളുടെ വ്യത്യാസത്തിൽ ഒരു ഒച്ച് ആയിരക്കണക്കിന് മുട്ടയിടും. ഇതിൽ 90 ശതമാനവും വിരിയും.
മൂന്ന് വർഷം വരെ മണ്ണിനടിയിൽ പതുങ്ങിയിരിക്കാൻ ഇവയ്ക്കാകും. ഉപ്പിന് പുറമേ 60 ഗ്രാം തുരിശും 25 ഗ്രാം പുകയില ലായിനിയും ചേർത്ത് മിശ്രിതം തളിച്ചും ഇവയെ നശിപ്പിക്കാം. ക്യബേജ്, പപ്പായ ഇല എന്നിവയാണ് ഇഷ്ട ഭക്ഷണം, ഇത് നനച്ച ചാക്കിൽ ഒച്ചിറങ്ങുന്ന വിവിധ ഭാഗങ്ങളിലായി വച്ച് ഒച്ചിനെ ആകർഷിക്കുന്നു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയത് മരങ്ങളിലൂടെയും സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച കോഴി വളം ഇവ എത്തിയതെന്നാണ് പറയപ്പെടുന്നത്.
African snail destroys crops
Discussion about this post