കൃഷി ചെയ്യാന്‍ താല്‍പ്പര്യമുണ്ട്. പക്ഷെ അതിനുള്ള ഭൂമിയില്ല അല്ലെങ്കില്‍ ഉള്ള ഭൂമിയില്‍ കൃഷിയിറക്കാന്‍ ആളുകളില്ല. ഈ പ്രശ്നം നിങ്ങള്‍ക്കുമുണ്ടോ ?. എങ്കില്‍ ഇതില്‍ നിന്നൊഴിഞ്ഞു മാറി നില്‍ക്കാനുള്ള അവസരമാണിത്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഈ പ്രശ്നത്തിനുള്ള പരിഹാരം സര്‍ക്കാര്‍ കണ്ടെത്തി കഴിഞ്ഞു.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണം, ,മൃഗസംരക്ഷണം, ക്ഷിരവികസനം, മത്സ്യബന്ധനം, സഹകരണം, വ്യവസായം,ജലസേചനം, പട്ടികവര്‍ഗ വികസനം എന്നി വകുപ്പുകളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് സുഭിക്ഷകേരളം. ഇത് പ്രകാരം കൃഷിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍, വിദേശത്തു നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍,കര്‍ഷകര്‍,കര്‍ഷക ഗ്രൂപ്പുകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി 3000 കോടി രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
കേരളത്തെയാകെ തരിശുരഹിതമാക്കി ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുക, കൂടുതല്‍ പേരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുക, കര്‍ഷകരെ കാര്‍ഷിക സംരംഭകരാക്കി വരുമാനം വര്‍ധിപ്പിക്കുക ,കാര്ഷികോത്പന്നങ്ങളുടെ വിപണി വിപുലികരിക്കുക എന്നി പ്രധാന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാകുന്നത്.
കൂടാതെ പദ്ധതിയുടെ ഭാഗമായി വിവിധ വിളകളുടെ ധന സഹായവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.തരിശുനിലത്തിലെ കൃഷിയ്ക്ക് കൂടുതല്‍ പ്രാധാന്യവും നല്‍കിയിട്ടുണ്ട്. ഹെക്ടര്‍ അനുസരിച്ചാണ് പുതിയ നിരക്ക് കണക്കാക്കുന്നത്. ഇത് പ്രകാരം നെല്ലിന് 22000 രൂപ, പച്ചക്കറി (പന്തല്‍ ഇനം + പന്തല്‍ ഇല്ലാതെയുള്ളത്), പയറുവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ 20000 രൂപ, ശീതകാല പച്ചക്കറികള്‍ 30000 രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.
തരിശുനിലങ്ങളിലെ കൃഷിയ്ക്കുള്ള ധനസഹായം ഭൂവുടമയ്ക്കും കര്‍ഷകനും കൂടിയുള്ളതാണ്. പച്ചക്കറി കൃഷിയ്ക്ക് പ്രഖ്യാപിച്ച 40000 രൂപയില്‍ 3000 രൂപ ഭൂവുടമയ്ക്കും 37000 രൂപ കര്‍ഷകനുമുള്ളതാണ്. പയറു വര്‍ഗങ്ങള്‍,കിഴങ്ങു വര്‍ഗങ്ങള്‍, ചെറു ധാന്യങ്ങള്‍ എന്നിവയില്‍ 30000 രൂപയില്‍ 3000 രൂപ ഭൂവുടമയ്ക്ക് 27000 രൂപ കര്‍ഷകന് എന്നിങ്ങനെയാണ്. വാഴ കൃഷിയ്ക്ക് 35000 രൂപയാണ് ധനസഹായം. ഇതില്‍ 3000 രൂപ ഭൂവുടമയ്ക്കും 32000 രൂപ കര്‍ഷകനും ലഭിക്കും.
ഇത് കൂടാതെ കാര്‍ഷിക വിളകള്‍ക്കൊപ്പം കൃഷി അനുബന്ധ മേഖലയിലെ അഞ്ച് സംരംഭങ്ങള്‍ എങ്കില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നവര്‍ക്ക് പ്രത്യക ധനസഹായവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ആദായത്തിനു സംയോജിത കൃഷിരീതി ലക്ഷ്യമിട്ട് ജൈവഗൃഹം എന്ന പേരിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ജൈവഗൃഹം പദ്ധതി പ്രകാരം 5 മുതല്‍ 30 സെന്റ് വരെയുള്ളവര്‍ക്ക് 30000 രൂപ, 31 മുതല്‍ 40 വരെയുള്ളവര്‍ക്ക് 40000 രൂപ, 41 മുതല്‍ 50 സെന്റ് വരെയുള്ളവര്‍ക്ക് 50000 രൂപ എന്ന നിരക്കിലാണ് സാമ്പത്തിക സഹായം. 14000 സംരംഭകരെയും ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കുന്നുണ്ട്.
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, ആരോഗ്യം, മത്സ്യബന്ധനം, സഹകരണം, വ്യവസായം, ജലസേചനം, പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയില്‍ പങ്കാളികളാകാം. അതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.
എന്താണ് ചെയ്യേണ്ടത്?
സുഭിക്ഷ കേരളം പദ്ധതിയില്‍ ചേരാന്‍ aims.kerala.gov.in/subhikshakeralam വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക.
നിര്‍ദേശങ്ങള്‍ക്കും സഹായത്തിനുമായി പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ കൃഷിഭവനുമായി ബന്ധപ്പെടുക.
കൃഷിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍, വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍, കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് കാര്‍ഷികമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 3000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചിട്ടുണ്ട്.
സുഭിക്ഷ കേരളം പദ്ധതിയുടെ ലക്ഷ്യങ്ങള്‍
കേരളത്തെ തരിശുരഹിതമാക്കി ഭക്ഷ്യസ്വയം പര്യാപ്തതയിലെത്തിക്കുക.
നെല്ല്, കിഴങ്ങ് വര്‍ഗങ്ങള്‍, പച്ചക്കറി, ചെറുധാന്യങ്ങള്‍ , പഴവര്‍ഗങ്ങള്‍ എന്നിവയുടെ കൃഷി വ്യാപിപ്പിക്കുക.
കര്‍ഷകരെ കാര്‍ഷിക സംരംഭകരാക്കി വരുമാനം വര്‍ദ്ധിപ്പിക്കുക.
യുവജനങ്ങളെയും പ്രവാസികളെയും കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കുക.
തരിശുഭൂമികള്‍ കണ്ടെത്തി കൃഷി ചെയ്യുക.
കാര്‍ഷികോത്പന്നങ്ങളുടെ വിപണി ശാക്തീകരിക്കുക.
Discussion about this post