മുഴുധാന്യം( whole grain) എന്ന് കേട്ടാല്‍ തവിടുകളയാത്ത അരി, ഓട്‌സ്, ഗോതമ്പ് ഇവയൊക്കെയാകും ഓര്‍മ്മവരിക. ഇതേ ഗണത്തില്‍പ്പെടുത്താവുന്ന ഒന്നാണ് പോപ്‌കോണ്‍ അഥവാ ചോളാപ്പൊരി. ചോളം ചൂടാക്കുമ്പോള്‍ അതിന്റെ ഉള്‍വശത്തുള്ള പരിപ്പ് പൊട്ടി വിരിഞ്ഞ് വരുന്നതാണ് പോപ്കോണ്‍. ഇന്ന് ഏറെ ജനപ്രീതി നേടിയിട്ടുള്ള ഒരു ഇടഭക്ഷണമാണ് പോപ്‌കോണ്‍.
1930ല്‍ അമേരിക്കക്കാരാണ് പോപ്‌കോണ്‍ കണ്ടുപിടിക്കുന്നത്. അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധികാലത്ത് ഇടവേളകളിലെ ചെറുഭക്ഷണമായി പോപ്കോണ്‍ കഴിക്കാറുണ്ടായിരുന്നു. അന്ന് മിക്ക വാണിജ്യങ്ങളും പരാജയമായപ്പോഴാണ് പോപ്‌കോണിന്റെ സാധ്യത മുന്നോട്ട് വരുന്നത്. ചെലവ് കുറവായതാണ് പോപ്കോണ്‍ കച്ചവടത്തിലേക്ക് ആളുകളെ തിരിയാന്‍ പ്രേരിപ്പിച്ചതും. അങ്ങനെ ചെറിയ കര്‍ഷകര്‍ക്ക് ഇതൊരു വരുമാന മാര്‍ഗമായി. രണ്ടാം ലോക മഹായുദ്ധകാലത്ത് പഞ്ചസാരയുടെ ദൗര്‍ലഭ്യം കാരണം അമേരിക്കന്‍ ജനത പോപ്കോണ്‍ ഭക്ഷിക്കുന്നത് മൂന്നിരട്ടിയോളമായി വര്‍ദ്ധിച്ചു.
പോപ്‌കോണ്‍ ഉണ്ടാക്കുന്നത് എങ്ങനെ?
ഒരു പ്രത്യേക തരം യന്ത്രം ഉപയോഗിച്ചാണ് വാണിജ്യാടിസ്ഥാനത്തില്‍ പോപ്കോണ്‍ ഉണ്ടാക്കുന്നത്.
ഈ യന്ത്രത്തില്‍ ആവശ്യത്തിന് എണ്ണ പകര്‍ന്നതിന് ശേഷം ആവശ്യമെങ്കില്‍ മസാല ചേര്‍ത്ത് യന്ത്രസംവിധാനത്തില്‍ തന്നെ ഇളക്കി ചേര്‍ക്കുക. എണ്ണ ചൂടായാല്‍ ചോളം നിറയ്ക്കുക. പത്ത് മിനിറ്റിനകം ചോളം മലരായി മാറും. ആവശ്യാനുസരണം മസാല മിക്‌സ് ചേര്‍ത്തുകൊടുക്കാവുന്നതാണ്.
മസാലയ്ക്ക് പുറമെ ചോക്ലേറ്റും കാരമലും സ്‌ട്രോബറിയും പോലുള്ള ഫ്‌ളേവറുകളിലും പോപ്‌കോണ്‍ നിര്‍മ്മിക്കാന്‍ കഴിയും. ഇത് കപ്പ് പോലുള്ള പാക്കുകളിലാക്കിയാണ് വില്‍പ്പന കൂടുതല്‍.
അതേസമയം ഇപ്പോള്‍ വീടുകളില്‍ പോപ്‌കോണ്‍ ചെറിയ രീതിയില്‍ പാകം ചെയ്യാറുണ്ട്. ഒരു ആഴമുള്ള പാത്രം അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ പാചകയെണ്ണ ഒഴിച്ച് ചോളമണികള്‍ ചേര്‍ക്കാം. പാത്രം അടച്ച് വെക്കണം. അല്പസമയം കഴിയുമ്പോള്‍ പത്രത്തിനകത്തുള്ള ചോളം ചെറിയ ശബ്ദത്തില്‍ പൊട്ടുന്നത് കേള്‍ക്കാം. പൊട്ടുന്ന ശബ്ദം ഇല്ലതാകുന്നതോട് കൂടി പോപ്കോണ്‍ തയ്യാറായി.പോപ്കോണ്‍ ഉണ്ടാകുന്നതിനായുള്ള ചോളധാന്യം പ്രത്യകമായി ഉണക്കി പാക്ക് ചെയ്തവ ഇന്ന് വിപണികളില്‍ ലഭ്യമാണ്.
Discussion about this post