Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

ഹാസ് -അവക്കാഡോയിലെ കേമന്‍

Agri TV Desk by Agri TV Desk
December 30, 2021
in അറിവുകൾ
avacado

avacado

23
SHARES
Share on FacebookShare on TwitterWhatsApp

നമ്മുടെ നാട്ടില്‍ അത്ര പ്രിയതരമല്ലെങ്കിലും വിദേശങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട പഴങ്ങളില്‍ ഒന്നാണ് വെണ്ണപ്പഴം അഥവാ അവക്കേഡോ. ജ്യൂസ്, ഷേയ്ക്ക്, ഫ്രൂട്ട് സലാഡ് എന്നിവയില്‍ ആണ് കൂടുതലായും ഉപയോഗിക്കുന്നത്. 21 ഡിഗ്രി മുതല്‍ 37 ഡിഗ്രി വരെ  റേഞ്ചില്‍ ഉള്ള ചൂട് സഹിക്കുന്ന ഇനങ്ങള്‍ ആണ് സമതല കൃഷിയ്ക്ക് യോജിച്ചത്.

അവോകാഡോ കൃഷി ചെയ്യുമ്പോള്‍ എപ്പോഴും രണ്ട് മരമെങ്കിലും നടണം. കാരണം ‘Protogynous dichogamy ‘എന്ന സവിശേഷമായ ഒരു പ്രതിഭാസം അതിന്റെ പൂക്കള്‍ പ്രകടിപ്പിക്കുന്നു. ഒരേ പൂവില്‍ തന്നെ ആണ്‍ -പെണ്‍ അവയവങ്ങള്‍ ഉണ്ടെങ്കിലും അവ പ്രജനനത്തിനായി സജ്ജമാകുന്നത് വ്യത്യസ്ത സമയങ്ങളില്‍ ആണ്. പൂവിലെ പെണ്‍ ഭാഗം രാവിലെ തുറക്കുമ്പോള്‍ കേസരങ്ങള്‍ സജ്ജമാകില്ല. കേസരങ്ങള്‍ ഉത്സര്‍ജ്ജിക്കുമ്പോള്‍ പരാഗരേണുക്കള്‍ സ്വീകരിക്കേണ്ട പെണ്‍ഭാഗം അടയും.

എത്ര വിചിത്രം? പര പരാഗണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രകൃതിയുടെ തനത് രീതികള്‍

അതിലൂടെ വര്‍ഗ വൈവിധ്യം ഉറപ്പ് വരുത്തുന്നു എന്നും പറയാം.

ഈ സവിശേഷതയെ അടിസ്ഥാനപ്പെടുത്തി A type, B type എന്ന രീതിയില്‍ ഇനങ്ങളെ വര്‍ഗീകരിച്ചിരിക്കുന്നു. ഒരേ സമയം ആണ്‍ പെണ്‍ അവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നതിനാണ് രണ്ട് ചെടികള്‍ നടണമെന്നും അവയില്‍ ഒന്ന് Type A യും മറ്റൊന്ന് Type B യും ആകണമെന്നും നിര്‍ദേശിക്കുന്നത്.

ലോകത്ത് ഏറ്റവും പ്രിയമുള്ള അവോക്കാഡോ ഇനമാണ് ഹാസ് (Hass).അമേരിക്കയില്‍ വില്‍ക്കപ്പെടുന്ന 80 ശതമാനവും ഈ ഇനമാണ്. കടും പച്ച നിറമുള്ള, പരുപരുപ്പുള്ള തൊലിയാണിതിന്. പൂര്‍ണമായും പഴുത്ത് കഴിയുമ്പോള്‍ ഇളം ബ്രൗണ്‍ നിറമാകും.

കാലിഫോണിയ യിലെ റുഡോള്‍ഫ്  ഹാസ് എന്ന പോസ്റ്റ്മാന് ആണ് 1935ല്‍ ഇതിന്റെ പേറ്റന്റ് ലഭിച്ചത്. അന്ന് വരെ Fuerte എന്ന ഇനമാണ് വിപണി വാണുകൊണ്ടിരുന്നത്. Rudolf Haas യഥാര്‍ഥത്തില്‍, താന്‍ മറ്റൊരാളില്‍ നിന്നും വാങ്ങിയ ഭൂമിയില്‍ വളര്‍ന്ന ഒരു അവക്കേഡോ മരം മികച്ചത് എന്ന് കണ്ടെത്തി അത് സ്വന്തമാക്കി പ്രചരിപ്പിക്കുകയായിരുന്നു.

ഇസ്രായേല്‍ ഇന്ന് ഈ ഇനം വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.

കുരു മുളപ്പിച്ച ഇനങ്ങള്‍ കായ് ഫലമെത്താന്‍ ഏഴ് മുതല്‍ പത്ത് വര്‍ഷം വരെ എടുത്തേക്കാം. എന്നാല്‍ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ 3-4വര്‍ഷത്തില്‍ കായ് പിടിക്കും. നീര്‍ വാര്‍ച്ച കുറഞ്ഞ ഇടങ്ങളില്‍ നടുന്നത് ഒഴിവാക്കണം. സൂക്ഷ്മ മൂലകങ്ങള്‍ അടക്കമുള്ള വളങ്ങള്‍ രണ്ട് മാസത്തില്‍ ഒരിക്കല്‍ ചെറിയ തവണകളായി കൊടുക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. നല്ല വെയില്‍ ഉള്ള സ്ഥലങ്ങള്‍ തന്നെ നടാന്‍ തെരെഞ്ഞെടുക്കണം.

തയ്യാറാക്കിയത് 

പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍

Tags: Avacado
Share23TweetSendShare
Previous Post

പടുതാകുളത്തില്‍ ഒരുക്കുന്ന ജലസംഭരണി

Next Post

ക്രിസ്മസ് കാക്റ്റസ് പരിപാലന രീതികൾ

Related Posts

അറിവുകൾ

ചെറുധാന്യങ്ങൾ ചെറുതല്ല നമുക്ക് നൽകുന്ന ആരോഗ്യ സുരക്ഷ

avacado
അറിവുകൾ

ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പഴം! വിപണിയിലെ താരമായി മാറുകയാണ് അവക്കാഡോ

butterfly pea
അറിവുകൾ

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

Next Post

ക്രിസ്മസ് കാക്റ്റസ് പരിപാലന രീതികൾ

Discussion about this post

ഡോക്ടറാവണം എന്ന സ്വപ്നം ഉപേക്ഷിച്ച് കർഷകനായി മാറിയ ആകാശ്

ഓണ വിപണിയിൽ തിളങ്ങി കുടുംബശ്രീ ; നേടിയത് 40.44 കോടി

ചെറുധാന്യങ്ങൾ ചെറുതല്ല നമുക്ക് നൽകുന്ന ആരോഗ്യ സുരക്ഷ

crop insurance

വിള ഇൻഷുറൻസ് – 16.50 ലക്ഷം കർഷകർ പുറത്ത്

avacado

ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പഴം! വിപണിയിലെ താരമായി മാറുകയാണ് അവക്കാഡോ

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

സംസ്ഥാനത്ത് വൈദ്യുത ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ സാധ്യത

butterfly pea

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies