ജൈവ കൃഷി രീതിയെ കർഷകരിലേക്ക് എത്തിച്ചു മാതൃകയാവുകയാണ് കോയമ്പത്തൂർ അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചർ സയൻസിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ. RAWE യുടെ ഭാഗമായി കർഷകർക്ക് മണ്ണിര കമ്പോസ്റ്റും അസോളയും നിർമ്മിച്ചുകൊടുക്കുകയാണ് അമൃതയിലെ വിദ്യാർത്ഥികൾ. അരസം പാളയം പഞ്ചായത്തിൽ നിയോഗിക്കപ്പെട്ട 15 വിദ്യാർത്ഥി സംഘം ആണ് കാരച്ചേരി പ്രദേശത്തെ കർഷകർക്ക് വേണ്ടി മണ്ണിര കമ്പോസ്റ്റും അസോളയും നിർമ്മിച്ചത്.
ജൈവകൃഷിയിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന എന്നാണ് മണ്ണിര കമ്പോസ്റ്റ്. ഇതിൻറെ നിർമ്മാണ ഘട്ടത്തിൽ ലഭിക്കുന്ന വെർമി വാഷും ജൈവകൃഷിയിൽ ഏറെ പ്രാധാന്യം ഉള്ളതാണ്. ചെടികളുടെ വളർച്ച പരിപോഷിപ്പിക്കുവാനും, മണ്ണിൻറെ വളക്കൂറ് മെച്ചപ്പെടുത്താനും മണ്ണിര കമ്പോസ്റ്റ് ഏറെ ഗുണം ചെയ്യുന്നു. ഓരോ ചെടിക്കും മണ്ണിര കമ്പോസ്റ്റ് ചേർക്കേണ്ടത് വ്യത്യസ്ത അളവിലാണ്. ഫലവർഗ്ഗവിളകൾക്ക് മരം ഒന്നിന് മാസത്തിൽ 200 ഗ്രാം എന്ന രീതിയിലും, വൃക്ഷവിളകൾക്ക് മാസത്തിൽ 400ഗ്രാം, പച്ചക്കറികൾക്ക് ചെടി ഒന്നിന് മാസത്തിൽ ഒരുതവണ 100ഗ്രാം, ധാന്യവിളകൾക്ക് ഒരു ഹെക്ടറിന് രണ്ട് ടൺ എന്നിങ്ങനെയാണ് മണ്ണിര കമ്പോസ്റ്റ് ചേർക്കേണ്ടത്.
എണ്ണിയാൽ തീരാത്ത ഗുണങ്ങളുള്ള സസ്യ മൂലകങ്ങളാൽ സമ്പന്നമാണ് ജൈവവളമായ അസോള. കന്നുകാലികൾക്കും കോഴികൾക്കും മത്സ്യങ്ങൾക്കും തീറ്റയായി അസോള ഉപയോഗപ്പെടുത്താറുണ്ട് ഇതിനൊപ്പം മണ്ണിൽ നൈട്രജൻ ലഭ്യത വർദ്ധിപ്പിക്കാനും,സസ്യങ്ങൾക്ക് വളമായും അസോള ഉപയോഗിക്കുന്നു. കോളേജ് ഡീൻ സുധീഷ് മണലിൽ, ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാരായ ഡോ. വി.എസ് മണിവാസകം,ഡോ. പ്രൺ എം. ഡോ. മനോൻമണി. കെ എന്നിവരുടെ സഹായത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
Discussion about this post