ലോകത്ത് ഉപയോഗമില്ലാത്ത ഒരു വസ്തുവുമില്ല. ഒരിടത്ത് ഉപയോഗം നശിക്കുമ്പോള്‍ മറ്റൊരിടത്ത് അവയെ നമുക്ക് പ്രയോജനപ്പെടുത്താം. ഈ ആശയം പൂര്‍ണമായും ഉള്‍ക്കൊണ്ടു കൊണ്ടുള്ള കൃഷി രീതിയാണ് സംയോജിത കൃഷി രീതി.
പരിമിതമായ സ്ഥലത്തുനിന്നും പരമാവധി ആദായമാണ് സംയോജിത കൃഷി രീതിയിലൂടെ ലഭിക്കുന്നത്. ഇവ ഒന്നിച്ച് ഒരാള്‍ ചെയ്യുകയാണെങ്കില്‍. പശുവിന്റെ ചാണകം കൃഷിക്ക് വളമാകും. വൈക്കോല്‍ പശുവിന് തീറ്റയാകും.തേനീച്ച പരാഗണത്തിന് സഹായിക്കും. മീന്‍കുളത്തിന് മുകളില്‍ താറാവിന്റെ കൂട് വെച്ചാല്‍ അവയുടെ കാഷ്ഠം മീന്‍ കുളത്തില്‍ വീണ് ജലസസ്യങ്ങളുടെ വളര്‍ച്ച കൂട്ടും. ഈ ജലസസ്യങ്ങള്‍ മീനിന് ഭക്ഷണമാകും.
ജൈവമാലിന്യം ബയോഗ്യാസ് ആക്കാം. ഗ്യാസ് പാചകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. സ്ലറി വളമാക്കാം.പരമാവധി ആദായമാണ് ഇത്തരത്തില്‍ സംയോജിത കൃഷി രീതിയിലൂടെ ലഭിക്കുക. ഉള്ള സ്ഥലം പരമാവധി ഉപയോഗിക്കാനാകും.മാലിന്യവും വളരെ കുറവായിരിക്കും. സംയോജിത കൃഷി തുടങ്ങും മുമ്പ് നിങ്ങളുടെ സ്ഥലത്തിന് അനുയോജ്യമായ കൃഷി രീതികള്‍ ഏതെക്കെയാണ് പഠനം നടത്തണം.
Discussion about this post