കൊച്ചി: ഇന്ത്യൻ സമുദ്ര മേഖലയിൽ കാർബൺ ബഹിർഗമനം കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൻ്റെ (സിഎംഎഫ്ആർഐ) പഠന റിപ്പോർട്ട്. ആഗോള നിരക്കിനെ അപേക്ഷിച്ച് 30 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മത്സ്യബന്ധന യാത്രയുടെ തുടക്കം മുതൽ മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നത് വരെയുള്ള പ്രക്രിയയിൽ പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡാണ് രേഖപ്പെടുത്തിയത്.
2012-22 കാലയളവിലാണ് പഠനം നടത്തിയത്. പഠനം ആരംഭിച്ചപ്പോൾ ഇന്ത്യൻ ട്രോളറുകൾ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് ആഗോള നിരക്കിലും 16.3 ശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ആഗോള തലത്തിൽ കാർബൺ ബഹിർഗമനം കൂടിയതോടെ ഇന്ത്യയിൽ ആഗോള ശരാശരിയെക്കാൾ 17.7 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
സമുദ്രത്തിൽ നിന്ന് ഒരു കിലോഗ്രാം മത്സ്യം പിടികൂടുന്നതിനിടെ 2.2 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നുവെന്നാണ് ആഗോളതലത്തിലെ കണക്ക്. എന്നാൽ മോട്ടറൈഡ്സ്, പരമ്പരാഗത മേഖലകൾ ഉൾപ്പെടുന്ന ഇന്ത്യയുടെ മത്സ്യബന്ധന മേഖലയിൽ ശരാശരി കാർബൺ ബഹിർഗമനം 1.52 കിലോഗ്രാം മാത്രമാണ്. ആഗോള നിലവാരത്തിലും 30 ശതമാനത്തിൻ്റെ കുറവ്. ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ് കാർബൺ ബഹിർഗമനം ഏറ്റവും കുറവുള്ളത്. കേരളത്തിൽ ഇത് 0.93 കിലോഗ്രാമാണ്.
CMFRI study says that India’s carbon emission from marine fisheries is lower than global level
Discussion about this post