ചിങ്ങം പിറക്കുന്നതോടെ പ്രതീക്ഷയുടെ തേരേറി വെറ്റില കർഷകർ. നിലവിൽ വെറ്റിലയ്ക്ക് നല്ല വില ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കിളിമാനൂർ, കല്ലറ, വെഞ്ഞാറമൂട്, വാമനപുരം,നെടുമങ്ങാട് എന്നിവിടങ്ങളിലെ ചന്തകളിലാണ് പ്രധാനമായും വെറ്റില വ്യാപാരം നടക്കുന്നത്.
ആഴ്ചയിൽ ഒരിക്കലാണ് വിളവെടുപ്പ്. ഒരു അടുക്കിൽ 24 വെറ്റില വീതം നാല് അടുക്ക് വെറ്റില ചേരുമ്പോഴാണ് ഒരു കെട്ട് വെറ്റിലയാകുന്നത്. 100 അടുക്ക് വെറ്റില നുള്ളിയെടുക്കണമെങ്കിൽ നാല് പേർ ആവശ്യമാണ്. സ്ഥിരമായി വിലയില്ലാത്തതും രോഗബാധയുമാണ് ആഴ്ചതോറും വരുമാനം കിട്ടിയാലും വെറ്റില കൃഷിയിൽ നിന്ന് കർഷകരെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം.
ഇതിനിടെ ഒരു കാലത്ത് പേരു കേട്ടിരുന്ന തിരൂർ വെറ്റിലയുടെ പ്രതാപം തിരികെ കൊണ്ടുവരാൻ കൃഷി വകുപ്പും തിരൂർ വെറ്റില ഉത്പാദകന സംഘവും ശ്രമങ്ങൾ നടത്തുകയാണ്. 150 വർഷത്തിലേറെ പഴക്കമുള്ള തിരൂർ വെറ്റിലയുടെ ഔഷധഗുണങ്ങളും പ്രത്യേക രുചിയും ഉപയോഗപ്പെടുത്തി വെറ്റിലയിൽ നിന്ന് ഓയിൽ നിർമിക്കുകയാണ് ലക്ഷ്യം.
എറണാകുളത്തെ ഓയിൽ ലീഫ് എക്സാട്രാക്ട് കമ്പനിയുമായി തിരൂർ വെറ്റില ഉത്പ്പാദക കമ്പനി ചർച്ച നടത്തി. മലപ്പുറം ജില്ലയിൽ 2500 വെറ്റില കർഷകർ 27 ഗ്രാമ പഞ്ചായത്തുകളിലായിട്ടുണ്ടെന്നും 220 ഏക്കർ സ്ഥലത്ത് വെറ്റില കൃഷി നടത്തുന്നുണ്ടെന്നുമാണ് കണക്ക്. വെറ്റില നുള്ളുന്നതിന് വേണ്ടത്ര തൊഴിലാളികളെ കിട്ടാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഡൽഹിയിലേക്കാണ് തിരൂർ വെറ്റില അധികവും കയറ്റുമതി ചെയ്യുന്നത്.
The Department of Agriculture and the Tirur Betel Production Association are making efforts to bring back the glory of Tirur betel
Discussion about this post