ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും നിപാ വൈറസ് റിപ്പോർട്ട് ചെയ്തതോടെ പ്രതിസന്ധിയിലായി റബൂട്ടാൻ കർഷകർ. അമ്പഴങ്ങയിൽ നിന്നാണ് നിപായുടെ ഉത്ഭവമെന്ന് സംശയമുണർന്നതോടെയാണ് വാവ്വലുകൾ ആക്രമിക്കുന്ന റബൂട്ടാനോട് പ്രിയം കുറഞ്ഞത്. രണ്ട് ദിവസം കൊണ്ട് വില പകുതിയായി.
സാധാരണഗതിയിൽ ജൂൺ മാസം മുതലാണ് റമ്പൂട്ടാണൻ പഴുക്കുന്നതിം വിൽപനയ്ക്ക് തയ്യാറാകുന്നതും. ഇക്കുറി റബൂട്ടാൻ പഴുത്തത് രണ്ട് ഘട്ടമായാണ്. ആദ്യഘട്ടം ജൂൺ മുതൽ ജൂലൈ വരെയായിരുന്നു. ഈ സമയത്ത് നല്ല വിൽപന ലഭിച്ചു. രണ്ടാം ഘട്ടം റബൂട്ടാൻ പാകമാകുന്നതിന് മുൻപാണ് ഇടിത്തീവീണത് പോലെ നിപാ വൈറസെത്തിയത്.
ഇതിന് പുറമെ പഴം വിപണിയിലും പ്രതിസന്ധിയാണെന്ന് കച്ചവചടക്കാർ പറയുന്നു. മലബാർ ഭാഗത്ത് ഒറ്റദിവസം കൊണ്ട് പഴം വിൽപന നാലിലൊന്നായി കുറഞ്ഞു. മധ്യ, തെക്കൻ കേരളത്തിൽ നിപാ ഭീതിയില്ലെങ്കിലും പഴം വിപണിക്ക് ഉണർവില്ല. പഴങ്ങളുടെ വില കുറച്ചിട്ട് പോലും ആളുകൾക്ക് വേണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.
ഉയർന്ന് നിന്നിരുന്ന പഴങ്ങളുടെ വില ഒറ്റയടിക്ക് താഴേക്ക് പോയിട്ടുണ്ട്. വിവിധയിനം മാമ്പഴം, റബൂട്ടാൻ ഇനങ്ങൾക്കെല്ലാം 20-30 ശതമാനം ഇടിവാണ് വിലയിൽ രേഖപ്പെടുത്തിയത്. മലബാറിൽ നിന്ന് റംബൂട്ടാൻ അപ്രത്യക്ഷമായി. വില കൂടിയതോടെ കിലോ കണക്കിന് പഴങ്ങളാണ് നശിച്ച് പോകുന്നത്.
കയറ്റുമതിയും പ്രതിസന്ധിയിലാണ്. ഗൾഫ് നാടുകളിലേക്ക് ഇക്കഴിഞ്ഞ മാർച്ചിൽ കോഴിക്കോട് നിന്ന് മാത്രം 10 ടണ്ണിന് മുകളിലായി വിമാനം കയറ്റുമതി ചെയ്തിരുന്നു. ഇതിന് പുറമേ യൂറോപ്യൻ രാജ്യങ്ങളിലേക്കും കരിപ്പൂർ വഴി പഴങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. നിപാ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കയറ്റുമതിക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Rabutan price drops after Nipah virus Reported in kerala
Discussion about this post